

പഞ്ചായത്തീരാജ് സമ്പ്രദായത്തില്‍ സുത്യാര്യത കൊണ്ടുവരുന്നതുള്‍പ്പടെയുള്ള സവിശേഷതകളുമായി ഇ ഗ്രാംസ്വരാജ് പോര്‍ട്ടലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടു. രാജ്യത്തെ പഞ്ചായത്ത് സമ്പ്രദായത്തില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനൊപ്പം ഡ്രോണുകളടക്കമുള്ളവ ഉപയോഗിച്ച് മാപ്പ് ചെയ്യുന്നതിനാല്‍ ഭാവിയില്‍ വസ്തു തര്‍ക്കം ഉള്‍പ്പടെയുള്ളവ ഇല്ലാതാകുമെന്നും മോദി രാജ്യത്തെ പഞ്ചായത്ത് പ്രതിനിധികളെ അഭിമുഖീകരിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു.
പഞ്ചായത്തീരാജ് വകുപ്പാണ് പോര്‍ട്ടലും ആപ്പും പുറത്തിറക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (GPDP) തയാറാക്കുന്നതിനും നടപ്പിലാക്കുന്നതിനുമുള്ള ജാലകമായി ഇത് പ്രവര്‍ത്തിക്കും.
ഗ്രാമീണ മേഖലയില്‍ ഡിജിറ്റല്‍ സാക്ഷരത കൊണ്ടുവരുന്നതിനും ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമിന്റെ ഭാഗമായി കൊണ്ടു വന്ന പോര്‍ട്ടലും ആപ്പും സഹായിക്കുമെന്നാണ് പ്രതീക്ഷ. ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയാന്‍ ഈ ആപ്പിലൂടെ സാധിക്കും.
വസ്തുക്കളുടെ ജിയോ ടാഗ്ഗിംഗ്, പ്രോഗസ്സ് റിപ്പോര്‍ട്ടിംഗ്, ഗ്രാമ പഞ്ചായത്ത് പ്രൊഫൈലിംഗ്, ആക്ഷന്‍ പ്ലാന്‍ തയാറാക്കല്‍, പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം ഡാഷ്‌ബോര്‍ഡ് തുടങ്ങി തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വൈവിധ്യമാര്‍ന്ന വിവരങ്ങള്‍ ആപ്പില്‍ ലഭിക്കും. ഏതൊക്കെ കാര്യങ്ങള്‍ക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന വിവരങ്ങളും ഇതിലുണ്ടാകും.
സ്വാശ്രയത്വം നേടുക എന്നതാണ് കൊറോണ നല്‍കുന്ന പാഠമെന്നും ഗ്രാമങ്ങളും ജില്ലകളും സംസ്ഥാനങ്ങളും രാജ്യവും സാശ്രയത്വം നേടുകയെന്നതാണ് പ്രധാനമെന്നും പ്രധാനമന്ത്രി പഞ്ചായത്ത് പ്രസിഡന്റുമാരെ അഭിമുഖീകരിച്ച് പറഞ്ഞു.
ഈ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണില്‍ പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. eGramSwaraj എന്ന് സേര്‍ച്ച് ചെയ്താല്‍ മതി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine