മോദി-യു.എസ് മെഗാ പരിപാടിക്ക് ഒരുങ്ങി ന്യൂയോർക്ക്

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നു ദിവസം അമേരിക്കയിൽ. യു.എസ്. പ്രസിഡന്റ് ജോ ബൈഡന്റെ ആതിഥേയത്വത്തിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ ഉച്ചകോടിയിൽ പ​ങ്കെടുക്കുന്നതിനും അനുബന്ധ പരിപാടികൾക്കുമായി ശനിയാഴ്ച രാവിലെയാണ് നരേന്ദ്രമോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. ഐക്യരാഷ്ട്ര സഭ ചർച്ചകളിലും നിരവധി ഉന്നതതല യോഗങ്ങളിലും അദ്ദേഹം പ​ങ്കെടുക്കും. പ്രമുഖ വ്യവസായ നേതാക്കളെയും കാണും. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, യു.എസ് എന്നീ രാഷ്ട്ര നേതാക്കളുടെ സുരക്ഷാകാര്യ കൂട്ടായ്മയാണ് ക്വാഡ് എന്ന ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്.
ഞായറാഴ്ച ന്യൂയോർക്കിൽ ഇന്ത്യൻ പ്രവാസി സമൂഹവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിക്കുന്ന മോദി-യു.എസ് മെഗാ പരിപാടിക്കുള്ള ഒരുക്കത്തിലാണ് ന്യൂയോർക്ക്. 13,000 പേർക്ക് ഇരിപ്പിടമുള്ള പരിപാടിയിലേക്ക് 25,000 പേരാണ് ഇതിനകം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 40 സംസ്ഥാനങ്ങളിലെ 500ൽപരം സംഘടനകളുടെ പ്രതിനിധികളാണ് ​ഒത്തുചേരുന്നത്. രണ്ടു സ്റ്റേജുകളിലായി ചന്ദ്രിക ടാൻഡൺ, ഐശ്വര്യ മജുംദാർ, റിക്കി പോണ്ട്, റെക്സ് ഡിസൂസ എന്നിവരടക്കം 400ഓളം കലാകാരന്മാർ പ​ങ്കെടുക്കുന്ന പരിപാടിയും അരങ്ങേറും. 85 ടെലിവിഷൻ ചാനലുകളിൽ നിന്നായി 150ഓളം മാധ്യമ പ്രവർത്തകർ.

Related Articles

Next Story

Videos

Share it