സിംഗപ്പൂരും ഇന്ത്യയും ഒന്നിക്കുമോ? സെമികണ്ടക്ടറില്‍ പുതിയ സാധ്യതകള്‍

സെമികണ്ടക്ടര്‍ ചിപ്പുകളുടെ ഗവേഷണത്തിലും വികസനത്തിലും ഇന്ത്യക്കും സിംഗപ്പൂരിനുമിടയില്‍ പുതിയ വാതിലുകള്‍ തുറക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സിംഗപ്പൂര്‍ സന്ദര്‍ശനം ഈ മേഖലയിലും പ്രതീക്ഷയുയര്‍ത്തുന്നുണ്ട്. ചെറിയ രാജ്യമെങ്കിലും സിംഗപ്പൂര്‍ ചിപ്പുകളുടെ ഗവേഷണത്തിലും നിര്‍മ്മാണത്തിലും ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ഇന്ത്യയാകട്ടെ കോടികളുടെ പദ്ധതികളാണ് ഈ രംഗത്ത് പ്രഖ്യാപിച്ചിട്ടുള്ളത്. സിംഗപ്പൂര്‍ പ്രധാനമന്ത്രി ലോറന്‍സ് വോങുമായുള്ള നരേന്ദ്രമോദിയുടെ കൂടിക്കാഴ്ചയില്‍ ചിപ്പുകളുമായി ബന്ധപ്പെട്ട സഹകരണം പ്രധാന വിഷയമാണ്. സിംഗപ്പൂരിലെ പ്രധാന സെമികണ്ടക്ടര്‍ ചിപ്പ് പ്ലാന്റ് നരേന്ദ്രമോദി സന്ദര്‍ശിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധ മേഖലകളിലുള്ള സഹകരണം സംബന്ധിച്ചും ചര്‍ച്ചകള്‍ നടക്കും.

വ്യവസായ പാര്‍ക്കുകളില്‍ സഹകരണം

ചിപ്പ് ഗവേഷണവും ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് സിഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ലോകോത്തര വ്യവസായ പാര്‍ക്കുകളുമായി സഹകരിക്കുന്നതിന് ഇന്ത്യ തയ്യാറാകുമെന്നാണ് വിലയിരുത്തലുകള്‍. സെമികണ്ടക്ടറുകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങളില്‍ സിംഗപ്പൂര്‍ ഏറെ മുന്നേറുന്നുണ്ട്. പല സര്‍വ്വകലാശാലകളിലും ഇതുമായി ബന്ധപ്പെട്ട പുതുതലമുറ കോഴ്‌സുകളുണ്ട്. ചിപ്പുകളുമായി ബന്ധപ്പെട്ട ഗവേഷണ വിവരങ്ങള്‍ പരസ്പരം കൈമാറുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയുണ്ടാക്കും. സിംഗപ്പൂരിലെ വ്യവസായികളുമായും നരേന്ദ്രമോദി ചര്‍ച്ച നടത്തും.

Related Articles

Next Story

Videos

Share it