

ഇഷ്ടമുള്ളിടത്തിരുന്ന് ജോലി ചെയ്യുന്നതിനുള്ള സ്വാന്തന്ത്ര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കവെ പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) . സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും തൊഴില്‍ വകുപ്പ് മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും കോണ്‍ഫെറന്‍സില്‍ സംസാരിക്കുകായിരുന്നു പ്രധാനമന്ത്രി. ഇന്ന് സമാപിക്കുന്ന കോണ്‍ഫറന്‍സ് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലാണ് നടക്കുന്നത്.
വര്‍ക്ക് ഫ്രം ഹോമും, സൗകര്യത്തിന് അനുസരിച്ച് ജോലി ചെയ്യാനുള്ള അവസരവും (flexible work hours) കാലത്തിന്റെ ആവശ്യമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ഇത്തരം രീതികള്‍ തൊഴില്‍ മേഖലയിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീ ശക്തിയെ കൃത്യമായി ഉപയോഗിച്ചാല്‍ രാജ്യത്തിന് കൂടുതല്‍ വേഗത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കാമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
നിലവില്‍ തൊഴില്‍ രംഗത്തെ സ്ത്രീ സാന്നിധ്യം (labour force participation rate) ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഈ മാസം ആദ്യം ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക നല്ലൊരു ഓപ്ഷന്‍ അല്ലെന്ന് പറഞ്ഞിരുന്നു. ഇലോണ്‍ മസ്‌ക് , നാരായണ മൂര്‍ത്തി ഉള്‍പ്പടെയുള്ളവരും നേരത്തെ സമാനമായ അഭ്രിപ്രായം പങ്കുവെച്ചവരാണ്.
Read DhanamOnline in English
Subscribe to Dhanam Magazine