

മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇ-വിറ്റാരയുടെ നിര്‍മാണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുസുക്കി ആഗോള വിപണിയിലേക്ക് നിര്‍മിക്കുന്ന ആദ്യ ബാറ്ററി ഇലക്ട്രിക് വാഹനമാണിത് (ബി.ഇ.വി). അഹമ്മദാബാദിലെ ഹന്‍സല്‍പൂരിലെ പ്ലാന്റില്‍ നിര്‍മിക്കുന്ന ഇ-വിറ്റാര യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഗ്രീന്‍ മൊബിലിറ്റിയുടെ കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന് അതീവ പ്രാധാന്യമുള്ള ദിനമാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. ഹന്‍സല്‍പൂരിലെ പ്ലാന്റില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ഇ-വിറ്റാര നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ഹൈബ്രിഡ് ബാറ്ററി ഇലക്ട്രോഡുകളും ഹന്‍സല്‍പൂരിലെ പ്ലാന്റില്‍ നിര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ തോഷിബ, ഡെന്‍സോ എന്നീ കമ്പനികളുമായി ചേര്‍ന്ന് സുസുക്കി തയ്യാറാക്കിയ ലിഥിയം അയണ്‍ ബാറ്ററി നിര്‍മാണ കേന്ദ്രവും മോദി ഉദ്ഘാടനം ചെയ്തു. ഈ കേന്ദ്രം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമായാല്‍ ബാറ്ററി നിര്‍മാണ രംഗത്ത് ആവശ്യമായ 80 ശതമാനം ഘടകങ്ങളും ഇന്ത്യയില്‍ തന്നെ ലഭിക്കുമെന്നാണ് സുസുക്കി വൃത്തങ്ങള്‍ പറയുന്നത്.
അടുത്ത 5-6 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 70,000 കോടി രൂപ നിക്ഷേപിക്കുമെന്നും സുസുക്കി പ്രഖ്യാപിച്ചു. ഉത്പാദനം വര്‍ധിപ്പിക്കാനും പുതിയ മോഡലുകള്‍ ലോഞ്ച് ചെയ്യാനും ഇന്ത്യയിലെ വിപണി സാന്നിധ്യം വര്‍ധിപ്പിക്കാനുമാണ് ഈ തുക ഉപയോഗിക്കുന്നതെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
കഴിഞ്ഞ നവംബറില്‍ നടന്ന മിലാന്‍ ഓട്ടോഷോയിലാണ് സുസുക്കി തങ്ങളുടെ ആദ്യ ഇലക്ട്രിക് വാഹനത്തെ ഇ.വി.എക്‌സ് എന്ന പേരില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം ആദ്യം നടന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലും ഇ-വിറ്റാരയെന്ന പേരിലായിരുന്നു പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ എസ്‌ക്യൂഡോയെന്ന പേരില്‍ പരീക്ഷണയോട്ടം നടത്തുന്ന മാരുതി-സുസുക്കി മോഡലിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ ആഗോള വിപണി ലക്ഷ്യമിട്ടാണ് മാരുതിയുടെ നീക്കമെന്ന് വാഹനലോകം ഉറപ്പിച്ചിരുന്നു. അടുത്ത ദിവസങ്ങളില്‍ തന്നെ ഇന്ത്യന്‍ നിരത്തുകളിലേക്കുള്ള മാരുതി-സുസുക്കി ഇ-വിറ്റാരയും കമ്പനി ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്.
വാഹനത്തെക്കുറിച്ച് കൂടുതലറിയാന്‍
In a big EV push, PM Narendra Modi unveiled Suzuki’s first global battery electric vehicle, the e-VITARA, at the Ahmedabad manufacturing plant
Read DhanamOnline in English
Subscribe to Dhanam Magazine