ലോണ്‍ ആപ്പ് തട്ടിപ്പിനിരയായോ? പരാതിപ്പെടാം പൊലീസിന്റെ വാട്‌സാപ്പ് നമ്പറില്‍

ലോണ്‍ ആപ്പുകള്‍ വഴി വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്സാപ്പ് നമ്പര്‍ സംവിധാനവുമായി കേരളാ പൊലീസ്. ഇത്തരം പരാതികള്‍ നല്‍കാന്‍ 9497980900 എന്ന വാട്‌സാപ്പ് നമ്പറിലാണ് പരാതി നല്‍കേണ്ടത്. ഇത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സംവിധാനമാണ്.

ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. ആവശ്യമുള്ളപക്ഷം പരാതിക്കാരെ പൊലീസ് ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവര്‍ത്തിക്കുന്നത്.

അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ക്ക് എതിരേയുള്ള പൊലീസിന്റെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമായി. തട്ടിപ്പുകള്‍ക്കെതിരേ ജില്ലാ പൊലീസ് മേധാവിമാരും ബോധവല്‍ക്കരണം നടത്തും. ലോണ്‍ ആപ്പുകള്‍ വഴിയുള്ള തട്ടിപ്പുകളില്‍ ആളുകള്‍ വ്യാപകമായി ഇരകളാകുന്ന സാഹചര്യത്തിലാണ് നടപടി.


Related Articles
Next Story
Videos
Share it