Begin typing your search above and press return to search.
ബജറ്റിനിണങ്ങുന്ന ഡെക്കറേറ്റീവ് ഫാനുകളില്‍ പുതു സവിശേഷതകള്‍ അവതരിപ്പിച്ച് പോളിക്യാബ്
ഫാനുകള്‍ ഇന്ന് വെറും ഫാനുകളല്ല. ലിവിംഗിനും ബെഡ്‌റൂമിനും തുടങ്ങി വിവിധ ഇടങ്ങളില്‍ തീമുകളില്‍ നിറങ്ങളില്‍ ഫാനുകള്‍ ലഭ്യമാണ്. പ്രമുഖ ഇലക്ട്രിക് ബ്രാന്‍ഡ് ആയ പോളി ക്യാബ് ഡെക്കറേറ്റീവ് ഫാനുകളുടെ സീസണ്‍ വില്‍പ്പന ആരംഭിച്ചു. ക്രിസ്മസ് ന്യൂ ഇയര്‍ സീസണോടനുബന്ധിച്ച് കമ്പനി വിപണിയിലിറക്കുന്ന പുതിയ ഫാനുകളുടെ ലോഞ്ചിംഗ് കൊച്ചിയില്‍ പോളിക്യാബ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഭരത് ജയ്‌സിംഗാനി നിര്‍വഹിച്ചു.
ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക്കല്‍ കണ്‍സ്യൂമര്‍ ഡീലര്‍ കമ്പനിയായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ഡെക്കറേറ്റീവ് ആന്‍ഡ് പ്യൂറോകോട്ട് റേഞ്ചുകളില്‍ പുതിയ സീലിംഗ് ഫാനുകള്‍ ആണ് വിപണിയിലേക്ക് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. പോളിക്യാബ് ഇനിമുതല്‍ ഡെക്കറേറ്റീവ് ഫാനുകളില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിക്കുകയാണെന്ന് ഭരത് ജയ്‌സിംഗാനി അറിയിച്ചു
ഫാനുകളുടെ സീസണ്‍ ആദ്യമായി തുടങ്ങിയത് സൗത്ത് ഇന്ത്യയിലെ കേരളത്തില്‍ ആയതുകൊണ്ട് കമ്പനിയുടെ ഡെക്കറേറ്റീവ് റേഞ്ച് ആയിട്ടുള്ള പ്യൂറോകോട്ട്, BLDC, സ്റ്റണ്ണര്‍, സൂപ്പര്‍ബ് ഫാനുകളാണ് വിപണിയിലിറക്കിയത്. 3500 രൂപ മുതല്‍ 4590 രൂപ വരെയാണ് അതിന്റെ വില.
പുതിയ ശ്രേണിയില്‍ എല്ലാം തന്നെ 4 in 1 ആന്റി വൈറസ്, ആന്റി ഡസ്റ്റ്, ആന്റി ബാക്റ്റീരിയ, ആന്റി റസ്റ്റ് - ഈ നാല് സവിശേഷതകളോട് കൂടിയ ഡെക്കറേറ്റീവ് ഫാനുകളാണ് ഇറക്കിയിട്ടുള്ളത്. ഈ ഫാനുകളുടെ പ്രത്യേകതകളെക്കുറിച്ച് ഭാരത് ജയ് ്‌സിംഗാനി വിശദീകരിച്ചു. ഈ വര്‍ഷം കേരള മാര്‍ക്കറ്റില്‍നിന്നും ഈ വരുന്ന അടുത്ത സീസണില്‍ 100% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഈ കാലയളവില്‍ മികച്ച രീതിയില്‍ ബിസിനസ്സ് നടത്തിയ ഡീലര്‍മാരെയും ഡിസ്ട്രിബ്യൂട്ടര്‍മാരെയും ആദരിച്ചു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും കമ്പനിക്ക് മികച്ച രീതിയില്‍ ബിസിനസ് നടത്താന്‍ കഴിഞ്ഞതായി വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മഠത്തുംപടി പറഞ്ഞു. ഫാന്‍സ് ആന്‍ഡ് അപ്ലയന്‍സസ് റീജണല്‍ ഹെഡ് രാജേഷ്. പിയും ചടങ്ങില്‍ പങ്കെടുത്തു. കേരളത്തിലുടനീളം ഉടന്‍ തന്നെ പന്ത്രണ്ടോളം ഷോറൂമുകളാണ് ആരംഭിക്കാന്‍ പോകുന്നതെന്നും പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മഠത്തുംപടി അറിയിച്ചു.
Next Story
Videos