ഗള്‍ഫ് നേരിടാനൊരുങ്ങുന്നത് നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക ഇടിവ്; വെളിപ്പെടുത്തലുമായി ഐഎംഎഫ്

ഗള്‍ഫ് നേരിടാനൊരുങ്ങുന്നത് നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ സാമ്പത്തിക ഇടിവ്; വെളിപ്പെടുത്തലുമായി ഐഎംഎഫ്
Published on

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോകമെമ്പാടും അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി ഗള്‍ഫ് രാജ്യങ്ങളെയും പിടിമുറുക്കിയിട്ടുണ്ട്. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ വ്യാവസായ മേഖലയില്‍ വലിയ സ്തംഭനാവസ്ഥയാണ് നിലനില്‍ക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ടേക്കുമോയെന്ന ആശങ്കയിലാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്നത്. കോവിഡിനു പിന്നാലെ ഗള്‍ഫ് രാജ്യങ്ങളില്‍ വന്‍ സാമ്പത്തിക തകര്‍ച്ചയുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) യുടെ റിപ്പോര്‍ട്ടും പുറത്തു വരുകയാണ്.

കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും സാമ്പത്തിക തകര്‍ച്ച അനുഭവപ്പെടുമെന്നും സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 3.3 ശതമാനമായി ചുരുങ്ങുമെന്നുമാണ് ഐഎംഎഫിന്റെ മുന്നറിയിപ്പ്. 40 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവായിരിക്കും മേഖല നേരിടാന്‍ പോവുന്നത്.

എണ്ണയുടെ വിലയിടിവ് കൂടിയാകുമ്പോള്‍ അറബ് രാജ്യങ്ങളും ഇറാനും ഉള്‍പ്പെടുന്ന പ്രദേശത്ത് 1978 നു ശേഷം ഉണ്ടാകുന്ന ഏറ്റവും മോശം സാമ്പത്തിക പ്രകടനമായിരിക്കും നേരിടേണ്ടി വരിക. ഒപെക്, ഒപെക് ഇതര രാജ്യങ്ങള്‍ എണ്ണ ഉല്‍പാദനം വെട്ടിക്കുറച്ചത് 2019 ല്‍ 0.3 ശതമാനം വളര്‍ച്ച കൈവരിച്ച സൗദിയുടെ നിലവിലെ വാണിജ്യ സാഹചര്യങ്ങളെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നും ഐഎംഎഫിന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇറാനിലെ സമ്പദ്വ്യവസ്ഥ 2020 ല്‍ 6.0 ശതമാനം ചുരുങ്ങുമെന്നാണ് പ്രവചനം. യുഎഇയുടെ സമ്പദ്വ്യവസ്ഥ 3.5 ശതമാനമായും ഗള്‍ഫിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഖത്തറിന്റെ സമ്പദ് വ്യവസ്ഥയില്‍ 4.3 ശതമാനത്തിന്റെ ഇടിവുമാണ് പ്രതീക്ഷിക്കുന്നത്. കുവൈത്ത് 1.1%, ഒമാന്‍ 2.8% എന്നിങ്ങനെയാവും മറ്റു രാജ്യങ്ങളിലെ തകര്‍ച്ച. എന്നിരുന്നാലും 2021 ന്റെ ആദ്യം മുതല്‍ കരകയറി തുടങ്ങുമെന്ന റിപ്പോര്‍ട്ടും ഐഎംഎഫ് പുറത്തു വിടുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com