
ചെറുകിട സമ്പാദ്യ പദ്ധതികളിൽ യാതൊരു രേഖകളുടെയും സഹായമില്ലാതെ നിക്ഷേപിക്കാനുളള സൗകര്യമൊരുക്കി പോസ്റ്റ് ഓഫീസ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS), ടേം ഡെപ്പോസിറ്റ്, ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC), കിസാൻ വികാസ് പത്ര (KVP) തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളില്‍ നിക്ഷേപിക്കുന്നതിന് ആധാർ ഇ-കെവൈസി വഴി പൂർണ്ണമായും ഡിജിറ്റലായി ചെയ്യാനുളള സൗകര്യമാണ് പോസ്റ്റല്‍ വകുപ്പ് ഒരുക്കിയിരുന്നത്.
നിക്ഷേപകര്‍ക്ക് ഫോറമോ, ഡെപ്പോസിറ്റ് സ്ലിപ്പോ പൂരിപ്പിക്കേണ്ടതില്ല എന്നതാണ് ഈ പ്രക്രിയയുടെ നേട്ടം. ചെറുകിട സമ്പാദ്യ പദ്ധതികളിൽ അക്കൗണ്ടുകൾ തുറക്കുന്നതിന് നിക്ഷേപകരില്‍ നിന്ന് ബയോമെട്രിക് സാക്ഷ്യപ്പെടുത്തല്‍ രണ്ടുതവണ എടുക്കുന്നതാണ്. നിക്ഷേപ പദ്ധതികളില്‍ അക്കൗണ്ട് തുറക്കുന്നതിനായാണ് ആദ്യം പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ നിക്ഷേപകന്റെ ബയോമെട്രിക് തേടുക. ഡാറ്റാ എൻട്രികള്‍ പൂർത്തിയാക്കിയ ശേഷം സമർപ്പിക്കുന്നതിന് മുമ്പായി ഇടപാട് സ്ഥിരീകരിക്കുന്നതിനായാണ് നിക്ഷേപകന്റെ രണ്ടാമത്തെ ബയോമെട്രിക് ശേഖരിക്കുന്നത്.
പോസ്റ്റ് ഓഫീസിൽ പോയി കൗണ്ടറിലെ ജീവനക്കാരനോട് നിങ്ങൾക്ക് ഒരു അക്കൗണ്ട് തുറക്കണമെന്ന് പറയുക.
അവർ നിങ്ങളുടെ ആധാർ കാർഡ് എടുത്ത് മെഷീനിൽ വിരലടയാളം രേഖപ്പെടുത്തും.
നിങ്ങളുടെ വിവരങ്ങൾ കമ്പ്യൂട്ടറില്‍ ഓട്ടോമാറ്റിക്ക് ആയി വരും.
എത്ര പണം നിക്ഷേപിക്കണമെന്ന് പറയുക.
പിന്നെ വീണ്ടും നിങ്ങളുടെ വിരലടയാളം എടുത്ത് അക്കൗണ്ട് തുറക്കും.
പ്രത്യേക കാര്യം - നിങ്ങൾ ഒരു ഫോമോ സ്ലിപ്പോ പൂരിപ്പിക്കേണ്ടതില്ല. നിങ്ങൾ നൽകുന്ന വിവരങ്ങൾ അന്തിമമായി കണക്കാക്കും.
നിക്ഷേപകന്റെ ആധാർ നമ്പര്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. നിങ്ങളുടെ വിവരങ്ങൾ സുരക്ഷിതമായി തുടരുന്നതിനായി പോസ്റ്റ് ഓഫീസ് ജീവനക്കാർ ആദ്യത്തെ 8 നമ്പറുകൾ മാസ്ക് ചെയ്യുന്നതാണ്. ഫോം പൂരിപ്പിച്ചുകൊണ്ടും ഉപയോക്താക്കള്‍ക്ക് അക്കൗണ്ട് തുറക്കാവുന്നതാണ്. അതായത്, പുതിയ സൗകര്യം ഒരു നിർബന്ധമല്ല, മറിച്ച് ഒരു ഓപ്ഷനാണ്.
ഈ പുതിയ ഡിജിറ്റൽ പ്രക്രിയയിലൂടെ, ഒരു ഫോമും പൂരിപ്പിക്കാതെയും വരിയിൽ നിൽക്കാതെയും ജനങ്ങള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളിൽ നിക്ഷേപ പ്രക്രിയകള്‍ പൂർത്തിയാക്കാൻ കഴിയും.
Post office enables digital investment in small savings schemes using Aadhaar, eliminating the need for physical forms or documents.
Read DhanamOnline in English
Subscribe to Dhanam Magazine