വെനസ്വേലയെ വിറപ്പിച്ച് ഇരട്ട ഭൂകമ്പം; മരണസംഖ്യ ഒരു ലക്ഷം കടന്നേക്കുമെന്ന് ആശങ്ക, സഹായഹസ്തവുമായി രാജ്യങ്ങള്‍

ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്
വെനസ്വേലയെ വിറപ്പിച്ച് ഇരട്ട ഭൂകമ്പം; മരണസംഖ്യ ഒരു ലക്ഷം കടന്നേക്കുമെന്ന് ആശങ്ക, സഹായഹസ്തവുമായി രാജ്യങ്ങള്‍
Published on

ലാറ്റിനമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ വന്‍ ഭൂകമ്പത്തില്‍ മരണസംഖ്യ ഒരു ലക്ഷമെങ്കിലും എത്തുമെന്ന് ആശങ്ക. തലസ്ഥാനമായ കാരക്കാസിലാണ് ഇരട്ട ഭൂകമ്പങ്ങള്‍ ഉണ്ടായത്. പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു രാജ്യത്തെ നടുക്കിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ശേഷമാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്.

ഒരു നൂറ്റാണ്ടിനിടെ വെനസ്വേലയില്‍ ഉണ്ടാകുന്ന ഏറ്റവും ശക്തമായ ഭൂചലനമാണിത്. കെട്ടിടങ്ങള്‍ക്ക് അടിയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുകയാണെന്ന് രാജ്യാന്തര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ അടിയന്തിര രക്ഷാസംഘത്തെ വെനസ്വേലയിലേക്ക് അയച്ചു.

അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു

പ്രധാന ഭൂചലനങ്ങള്‍ക്ക് പിന്നാലെ 20 ഓളം തുടര്‍ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സുനാമി മുന്നറിയിപ്പ് നിലനില്ക്കുന്നുണ്ട്. വെനസ്വേലയ്ക്ക് പുറമേ ജപ്പാനിലും ഭൂചലനം അനുഭവപ്പെട്ടു. 6.9 തീവ്രത രേഖപ്പെടുത്തിയ ചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കാരക്കാസിലെ പ്രധാന മെട്രോ സര്‍വീസുകളും റെയില്‍ ഗതാഗതവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ മൈക്വെറ്റിയ വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അറിയിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനുമായി അന്താരാഷ്ട്ര സഹായവും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. സ്‌കൂളുകള്‍ ഈയാഴ്ച്ച അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്.

Twin powerful earthquakes struck Caracas, Venezuela, triggering massive destruction, emergency response, and international rescue efforts

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com