

2021 ലെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ക്കുള്ള അപേക്ഷ ക്ഷണിച്ച് വിദേശകാര്യ മന്ത്രാലയം വിജ്ഞാപനമിറക്കി. ഇന്ത്യക്ക് പുറത്ത് വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ ഇന്ത്യക്കാരായ വ്യക്തികളെയും സംഘടനകളെയും സ്ഥാപനങ്ങളെയുമാണ് പുരസ്‌കാരങ്ങള്‍ക്ക് തിരഞ്ഞെടുക്കുക.
മുന്‍വര്‍ഷങ്ങളിലേതിന് സമാനമായി 30 പുരസ്‌കാരങ്ങളുണ്ടാകും. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വയം വിശദമാക്കിക്കൊണ്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം. ഡോ:വിനീത് കുമാര്‍, ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി, വിദേശകാര്യ മന്ത്രാലയം, റൂം നമ്പര്‍ 1023, ചാണക്യപുരി, ന്യൂഡല്‍ഹി - 110021 എന്ന വിലാസത്തിലോ pbsaward@mea.gov.in എന്ന ഇ മെയില്‍ അഡ്രസിലോ അപേക്ഷകള്‍ അയക്കാം. മാര്‍ച്ച് 16 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine