

പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ഭാരവാഹിയായി യുഎസ് കുട്ടി തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിക്കേഷന്‍ രംഗത്ത് 35 വര്‍ഷത്തോളം പ്രവര്‍ത്തന പാരമ്പര്യമുള്ള യുഎസ് കുട്ടി ഇന്ത്യയിലെ പ്രശസ്തമായ സൗഭാഗ്യ അഡ്വര്‍ട്ടൈസിംഗിന്റെ ഡയക്ടറായിരുന്നു.
കേരളത്തിലെ പ്രധാന പബ്ലിക് ഷെയര്‍ ഇഷ്യൂകളിലും സജീവ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. കൊച്ചി അഡ്വര്‍ട്ടൈസിംഗ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട് യു എസ് കുട്ടി.
ഇപ്പോള്‍ കൊച്ചിയിലെ പി ആര്‍ കമ്പനിയായ കോമ് വേര്‍ട്ടിക്കയുടെ ( Kome Vertika ) ചീഫ് എക്‌സിക്യൂട്ടീവ് ആണ്.
പിആര്‍സിഐ 55 ദേശീയ ചാപ്റ്ററുകളും 2500ലേറെ മെമ്പര്‍മാരുമുള്ള രാജ്യാന്തര സംഘടനയാണ് പബ്ലിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ.
Read DhanamOnline in English
Subscribe to Dhanam Magazine