പ്രീ ബുക്കിംഗ് സ്‌കീമുകളുമായി ദുബൈ ജുവലറികള്‍; സ്വര്‍ണ വില കുതിക്കുമ്പോള്‍ മാറുന്ന തന്ത്രങ്ങള്‍

സ്വര്‍ണം ഒന്നിച്ച് വാങ്ങുന്നതിന് വലിയ സാമ്പത്തിക ശേഷി ആവശ്യമായി വന്നതോടെ ചെറിയ തുകകളുടെ നിക്ഷേപ പദ്ധതികളാണ് അവതരിപ്പിക്കുന്നത്.
gold price
Gold marketcanva
Published on

സ്വര്‍ണ വില ഉയര്‍ന്നു നില്‍ക്കുമ്പോള്‍ വില്‍പ്പന നിലനിര്‍ത്താന്‍ പുതിയ തന്ത്രങ്ങളുമായി ദുബൈയിലെ ജ്വല്ലറികളും. നിലവിലുള്ള വിലയില്‍ പ്രീ ബുക്കിംഗ് പദ്ധതികളൊരുക്കിയാണ് കേരളത്തിലേത് പോലെ ഗള്‍ഫിലെ ജുവറികളും വിപണിയില്‍ പിടിച്ചു നില്‍ക്കുന്നത്. സ്വര്‍ണ വില കുറയുന്ന ലക്ഷണമില്ലെന്നാണ് വിപണിയിലെ സൂചനകള്‍. വില്‍പ്പന നിലനിര്‍ത്താനായില്ലെങ്കില്‍ പ്രതിസന്ധിയിലാകുമെന്നാണ് ജുവലറി ഉടമകള്‍ ആശങ്കപ്പെടുന്നത്. ഫണ്ടിന്റെ ഒഴുക്ക് നിലനിര്‍ത്താനും ഇടപാടുകാരെ നഷ്ടപ്പെടാതിരിക്കാനും ചെറിയ തുകകളുടെ നിക്ഷേപങ്ങള്‍ ഉറപ്പാക്കുകയാണ് ജുവലറികള്‍ ചെയ്യുന്നത്. പ്രതിമാസ ഇന്‍സ്റ്റാള്‍മെന്റ് സ്‌കീമുകള്‍, നിക്ഷേപ പദ്ധതികള്‍ തുടങ്ങിയ പദ്ധതികള്‍ വ്യാപാരികള്‍ മുന്നോട്ടു വെക്കുന്നു.

3000 ദിര്‍ഹം അരികെ

ദുബൈ മാര്‍ക്കറ്റില്‍ സ്വര്‍ണം പവന് 2,950 ദിര്‍ഹമാണ് വില. ഇത് മാര്‍ച്ച് മാസത്തിനുള്ളില്‍ 3,000 കടക്കുമെന്നാണ് വ്യാപാരികള്‍ കണക്കു കൂ്ട്ടുന്നത്. ഈ വര്‍ഷം അവസാനത്തോടെ 3,500 ദിര്‍ഹത്തില്‍ എത്താനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഈ സാഹചര്യത്തില്‍ സ്വര്‍ണത്തില്‍ നിക്ഷേപം വര്‍ധിപ്പിക്കണമെന്നാണ് ഇടപാടുകാരോട് ജുവലറികള്‍ ആവശ്യപ്പെടുന്നത്. സ്വര്‍ണം ഒന്നിച്ച് വാങ്ങുന്നതിന് വലിയ സാമ്പത്തിക ശേഷി ആവശ്യമായി വന്നതോടെ ചെറിയ തുകകളുടെ നിക്ഷേപ പദ്ധതികളാണ് അവതരിപ്പിക്കുന്നത്.

അഡ്വാന്‍സ് ബുക്കിംഗുമായി കേരള ജുവലറികള്‍

പ്രൈസ് ലോക്ക് ഇന്‍, അഡ്വാന്‍സ് പേയ്മെന്റ് സ്‌കീമുകളിലൂടെ ഇടപാടുകാര്‍ക്ക് സ്വര്‍ണത്തിന്റെ വിലക്കയറ്റത്തെ മറികടക്കാനാകുമെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മേധാവി ഷംലാല്‍ അഹമ്മദ് പറയുന്നു. ''നിലവിലുള്ള സ്വര്‍ണ വിലയുടെ 50 ശതമാനം അഡ്വാന്‍സായി നല്‍കി മൂന്നു മാസത്തേക്ക് ലോക്ക് ഇന്‍ ബുക്കിംഗിന് സൗകര്യമുണ്ട്. 100 ശതമാനം വില നല്‍കി ആറു മാസത്തേക്കും ബുക്ക് ചെയ്യാം' ഷംലാല്‍ അഹമ്മദ് പറയുന്നു.

ഉപഭോക്താക്കള്‍ക്ക് ഇസ്റ്റാള്‍മെന്റുകളിലൂടെ സ്വര്‍ണ പദ്ധതികളെ ഉപയോഗപ്പെടുത്താമെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ പോള്‍ ആലൂക്കാസും ചൂണ്ടിക്കാട്ടുന്നു. പ്രൊമോഷന്‍ സമയങ്ങളില്‍ സ്വര്‍ണം വാങ്ങുന്നതും കോയിനുകളും ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാങ്ങുന്നതും ഈ ഘട്ടത്തില്‍ മികച്ച നിക്ഷേപ മാര്‍ഗങ്ങളാണെന്നും അദ്ദേഹം പറയുന്നു. സ്വര്‍ണത്തിന്റ ആവശ്യമുള്ളവര്‍ വില ചെറിയ തോതില്‍ കുറയുമ്പോള്‍ വാങ്ങുകയും നിക്ഷേപിക്കാന്‍ താ്ല്‍പര്യമുള്ളവര്‍ മാര്‍ക്കറ്റ് വിലയില്‍ ചെറിയ തുകകള്‍ തുടര്‍ച്ചയായി നിക്ഷേപിക്കുകയുമാണ് ചെയ്യേണ്ടതെന്ന് വ്യാപാരികള്‍ നിര്‍ദേശിക്കുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com