ട്രംപോ! ഒറ്റ രാത്രി തങ്ങാന്‍ ₹ 16.3 ലക്ഷം; അബൂദബി റിറ്റ്‌സ്-കാള്‍ട്ടന്‍ ഹോട്ടലിലെ ആഡംബരങ്ങള്‍

മാരിയറ്റ് ഇന്റര്‍നാഷണലിന്റെ കീഴിലുള്ള ഹോട്ടലില്‍ ട്രംപ് താമസിച്ചത് റോയല്‍ സ്യൂട്ടില്‍
Ritz-Carlton Abu Dhabi
Ritz-Carlton Abu Dhabiritzcarlton.com
Published on

ഗ്രാന്റ് കനാലിന്റെ മനോഹര തീരം. മുന്നില്‍ ഷെയ്ക്ക് സായിദ് ഗ്രാന്റ് മോസ്‌ക്. റിറ്റ്‌സ്-കാള്‍ട്ടന്‍ ഹോട്ടലിന്റെ വിശാലമായ ലോബിയില്‍ നിന്നാല്‍ ചുറ്റും കാണുന്നത് സുന്ദരമായ കാഴ്ചകള്‍. ഗള്‍ഫ് പര്യടനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താമസം രാജകീയമായ ഈ ഹോട്ടലില്‍. യുഎഇയിലെ ഏറ്റവും ആകര്‍ഷണീയമായ അതിഥി മന്ദിരം.

നടത്തിപ്പ് അമേരിക്കന്‍ കമ്പനിക്ക്

അബൂദബി നാഷണല്‍ ഹോട്ടല്‍സിന്റെ ഉടമയിലുള്ള റിറ്റ്‌സ്-കാള്‍ട്ടന്‍ ഹോട്ടലിന്റെ നടത്തിപ്പ് അമേരിക്കന്‍ കമ്പനിയായ മാരിയറ്റ് ഇന്റര്‍നാഷണലിനാണ്. 57 ഏക്കറില്‍ വിശാലമായ പൂന്തോട്ടവും വിനോദ ഇടങ്ങളുമുള്ള ഹോട്ടല്‍ 2013 ല്‍ ആണ് തുടങ്ങിയത്. 504 ലക്ഷ്വറി ബെഡ്‌റൂമുകള്‍. 15 വില്ലകള്‍. കൂടാതെ റിസോര്‍ട്ടുകളും. ട്രംപിന്റെ താമസത്തിന് ഇവിടെ എല്ലാം സജ്ജം. റോയല്‍ സ്യൂട്ടാണ് ട്രംപ് തെരഞ്ഞെടുത്തത്. 250 ചതുരശ്ര മീറ്റര്‍ വിസ്താരത്തില്‍ രണ്ട് ബാത്ത് റൂമുകളും മീറ്റിംഗ് ഏരിയയും ഡൈനിംഗ് ഏരിയയുമുള്ള സ്യൂട്ട് റൂം പൂര്‍ണമായും മാര്‍ബിളിലാണ് അലങ്കരിച്ചിരിക്കുന്നത്. 17-ാം നൂറ്റാണ്ടിലെ നവോത്ഥാന കാല വാസ്തുശില്‍പ്പ വിദ്യയുടെ മാതൃകയാണ് കെട്ടിടങ്ങള്‍ക്കുള്ളത്.

വാടക കേള്‍ക്കണോ?

ധനാഢ്യര്‍ക്ക് മാത്രമുള്ള ഹോട്ടല്‍ അല്ല ഇത്. ഹോട്ടല്‍ റൂമുകളുടെ വാടക 1,000 ദിര്‍ഹത്തില്‍(23,000 രൂപ) നിന്നാണ് തുടങ്ങുന്നത്. എന്നാല്‍ റോയല്‍ സ്യൂട്ടുകളില്‍ രാജകീയമായി താമസിക്കണമെങ്കില്‍ ഒരു രാത്രിക്ക് 70,000 ദിര്‍ഹം ( 16.3 ലക്ഷം രൂപ) നല്‍കണം. എട്ട് റെസ്റ്റോറന്റുകളുണ്ട്. ലബനീസ് മുതല്‍ ഏഷ്യന്‍ വിഭവങ്ങള്‍ വരെ റെഡി.

20 മിനുട്ട് യാത്രാ ദൂരമുള്ള അബൂദബി വിമാനത്താവളത്തില്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തില്‍ ഇറങ്ങിയാണ് ട്രംപും സംഘവും റിറ്റ്‌സ്-കാള്‍ട്ടനില്‍ എത്തിയത്. യുഎഇയിലെ ബിസിനസ് പ്രമുഖരുമായി അദ്ദേഹം ഇവിടെ ചര്‍ച്ച നടത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com