ഹിന്ദുസ്ഥാന്‍ യൂണിലീവറിന്റെ തലപ്പത്തേക്ക് മലയാളി വനിത, കടുത്ത വെല്ലുവിളിക്കാലം നേരിടാന്‍ പ്രിയ നായര്‍ക്ക് കഴിയുമോ? ഓഹരി കുതിപ്പില്‍

പ്രിയ നായരുടെ നിയമനം കമ്പനിയുടെ വളര്‍ച്ചക്ക് സഹായകമാകുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍
newly appointed CEO and MD of Unilever
https://www.unilever.com/
Published on

എഫ്.എം.സി.ജി രംഗത്തെ പ്രമുഖ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ ലിമിറ്റഡ് (എച്ച്.യു.എല്‍) തലപ്പത്തേക്ക് മലയാളി വനിത. കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും (സി.ഇ.ഒ) മാനേജിംഗ് ഡയറക്ടറുമായി പ്രിയ നായരെയാണ് നിയമിച്ചത്. കമ്പനിയുടെ 92 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു വനിത സി.ഇ.ഒ സ്ഥാനത്തെത്തുന്നത്. നിലവിലെ സി.ഇ.ഒ രോഹിത് ജാവക്ക് ജൂലൈ 31 വരെ കാലാവധിയുണ്ട്. അതുകഴിഞ്ഞാല്‍ പ്രിയ നായര്‍ സ്ഥാനമേല്‍ക്കും. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.ഇന്ന് എച്ച്.യു.എല്‍ ഓഹരികള്‍ മികച്ച നേട്ടത്തിലാണ്.

ആരാണ് പ്രിയ നായര്‍?

മലയാളി ദമ്പതികളുടെ മകളായ പ്രിയ നായര്‍ പൂനെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് മാനേജ്‌മെന്റിലും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലുമാണ് തന്റെ ബിസിനസ് പഠനം പൂര്‍ത്തിയാക്കിയത്. നിലവില്‍ യൂണിലീവര്‍ കമ്പനിയുടെ ബ്യൂട്ടി ആന്‍ഡ് വെല്‍ബീയിംഗ് വിഭാഗത്തില്‍ പ്രസിഡന്റാണ്. 1995ലാണ് കമ്പനിയില്‍ ചേരുന്നത്. ഡവ്, റിന്‍, കംഫര്‍ട്ട് തുടങ്ങിയ ഉത്പന്നങ്ങളുടെ ചുമതലയാണ് ആദ്യകാലത്തുണ്ടായിരുന്നത്. പിന്നീട് കമ്പനിയുടെ ലോണ്‍ട്രി ബിസിനസിന്റെ ചുമതല വഹിച്ച പ്രിയ ഓറല്‍ കെയര്‍, ഡിയോഡറന്റ് തുടങ്ങിയ ഉത്പന്നങ്ങളിലേക്കും തിരിഞ്ഞു. 11 ചുമതലകള്‍ വഹിച്ച ശേഷമാണ് സി.ഇ.ഒ പദവിയിലെത്തുന്നത്. അനുമതി ലഭിക്കുന്ന മുറക്ക് ഡയറക്ടര്‍ ബോര്‍ഡിലും പ്രിയ അംഗമാകും.

ഓഹരിക്കും കുതിപ്പ്

പ്രിയ നായരുടെ നിയമന ഉത്തരവിന് പിന്നാലെ ഓഹരി വിപണിയിലും എച്ച്.യു.എല്‍ ഓഹരികള്‍ക്ക് കുതിപ്പാണ്. ഒരോഹരിക്ക് 2,475.80 രൂപയുണ്ടായിരുന്ന എച്ച്.യു.എല്‍ നിലവില്‍ 4.54 ശതമാനത്തോളം നേട്ടത്തിലാണ്. പ്രിയ നായരുടെ നിയമനം കമ്പനിയുടെ വളര്‍ച്ചക്ക് സഹായകമാകുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. വിപണിയിലെ ഡിമാന്‍ഡ് കുറവും പുതിയ ബ്രാന്‍ഡുകളോടെ വരവും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ സ്വീകാര്യതയും അടുത്ത കാലത്ത് എച്ച്.യു.എല്ലിന് വലിയ ഭീഷണി സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിപണിയെക്കുറിച്ച് ആഴത്തില്‍ അറിയാവുന്ന പ്രിയ നായര്‍ക്ക് ഈ വെല്ലുവിളിയെ അതിജീവിക്കാന്‍ കഴിയുമെന്നാണ് ബ്രോക്കറേജുകള്‍ പറയുന്നത്.

വളര്‍ച്ചയില്‍ ഇടറുന്ന എച്ച്.യു.എല്‍

കഴിഞ്ഞ പാദങ്ങളില്‍ വളര്‍ച്ച നിലനിറുത്താന്‍ എച്ച്.യു.എല്ലിന് കഴിഞ്ഞിട്ടില്ലെന്നാണ് അനലിസ്റ്റുകള്‍ പറയുന്നത്. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും 2 ശതമാനം വളര്‍ച്ചാ നിരക്കാണ് കമ്പനി രേഖപ്പെടുത്തിയത്. കമ്പനിയുടെ ലോണ്‍ട്രി ബിസിനസ് നല്ല രീതിയില്‍ നടക്കുന്നുണ്ടെങ്കിലും ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍, പാക്കേജ്ഡ് ഫുഡ് തുടങ്ങിയ മേഖലകളില്‍ കമ്പനിക്ക് ഇടര്‍ച്ചയാണ്. കമ്പനിയുടെ വിതരണ ശൃംഖലയും ഉത്പന്ന നിരയും പുതിയ കാലത്തിന് ഇണങ്ങുന്നതല്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. ഇതില്‍ കാര്യമായ മാറ്റം വരുത്താനാകും പുതിയ സി.ഇ.ഒ ശ്രമിക്കുകയെന്നും വിദഗ്ധര്‍ പറയുന്നു.

Priya Nair, a seasoned Unilever veteran, will become HUL’s first woman CEO & MD on August 1, 2025, bringing nearly 30 years of FMCG leadership to drive innovation and growth.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com