

അപേക്ഷ സമര്‍പ്പിച്ച് 15 ദിവസത്തിനുള്ളില്‍ വിദ്യാഭ്യാസ വായ്പ അനുവദിക്കണമെന്ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ എല്ലാ ബാങ്കുകളും കേന്ദ്രീകൃത ക്രെഡിറ്റ് പ്രോസസിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും കേന്ദ്രധനകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയെന്ന് ദി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെങ്കിലും കാരണവശാല്‍ വിദ്യാഭ്യാസ വായ്പക്കുള്ള അപേക്ഷ നിരസിച്ചാല്‍ ഇതിനുള്ള കാരണം അപേക്ഷകനെ കൃത്യമായി അറിയിക്കണം. അപേക്ഷ നിരസിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി വാങ്ങണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
അപേക്ഷ നല്‍കിയാല്‍ മാസങ്ങളെടുത്താണ് നിലവില്‍ പല ബാങ്കുകളും വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നത്. ഇതോടെ ഉന്നത വിദ്യാഭ്യാസം സ്വപ്‌നം കാണുന്ന പല വിദ്യാര്‍ത്ഥികളുടെയും അഡ്മിഷന്‍ നടപടികള്‍ക്കും തടസം നേരിടുന്നതായി നിരവധി പരാതികളാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ ധനമന്ത്രാലയത്തിന്റെ ഇടപെടല്‍. കൃത്യമായ രേഖകളുടെയും സഹ അപേക്ഷന്റെയും ഗ്യാരന്റിയുടെയും അടിസ്ഥാനത്തിലാകും വായ്പകള്‍ തുടര്‍ന്നും അനുവദിക്കുന്നത്. തവണകളായി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ വായ്പ കൈമാറും.
മെയ് മാസം വരെ വിദ്യാഭ്യാസ വായ്പക്കായി ലഭിച്ച എല്ലാ അപേക്ഷകളും അടിയന്തരമായി തീര്‍പ്പാക്കണമെന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ധനമന്ത്രാലയത്തിന് സമര്‍പ്പിക്കണം. വായ്പ അനുവദിച്ചിട്ടും രേഖകളുടെ അഭാവത്തില്‍ പണം നല്‍കാതിരുന്ന അപേക്ഷകളും അതിവേഗത്തില്‍ തീര്‍പ്പാക്കും. വിദ്യാഭ്യാസ വായ്പക്കുള്ള അപേക്ഷകള്‍ക്ക് ഇന്ത്യന്‍ ബാങ്ക് അസോസിയേഷന്റെ മോഡല്‍ എജ്യൂക്കേഷണല്‍ സ്‌കീം പ്രകാരമുള്ള രേഖകള്‍ മാത്രമേ ആവശ്യപ്പെടാവൂ എന്നും ബാങ്കുകള്‍ക്ക് നിര്‍ദ്ദേശമുണ്ട്.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇക്കുറി വിദ്യാഭ്യാസ വായ്പക്ക് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായെന്നും കണക്കുകള്‍ പറയുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 23 ശതമാനം വളര്‍ച്ചയുണ്ടായിരുന്ന വിദ്യാഭ്യാസ വായ്പ 2024-25 വര്‍ഷത്തില്‍ 17 ശതമാനമായി ചുരുങ്ങി. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കണക്കുകള്‍ പിന്നെയും താഴ്ന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസ വായ്പ അപേക്ഷകളില്‍ 40 ശതമാനം കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട്. വിദേശ വിദ്യാഭ്യാസത്തിനുള്ള ഭ്രമം കുറഞ്ഞതാണ് വായ്പയുടെ കാര്യത്തിലും പ്രതിഫലിച്ചതെന്നാണ് കരുതുന്നത്.
Finance Ministry directs public sector banks to approve education loans within 15 days, clear backlogs, and build centralized processing systems to ease students' access.
Read DhanamOnline in English
Subscribe to Dhanam Magazine