ചൈനയില്‍ നിന്ന് ഗുണമേന്മ കുറഞ്ഞ പിവിസി റെസിന്‍ വ്യാപകമായി ഇറക്കുമതി ചെയ്യുന്നു; ഗുരുതര ആരോഗ്യ ഭീഷണി

വെള്ള നിറത്തിലുള്ള, പൊടിപോലുള്ള രൂപത്തിലാണ് സാധാരണ ലഭിക്കുക. ഇത് ചൂടായാല്‍ മൃദുവായി, രൂപം കൊടുക്കാന്‍ എളുപ്പമാകുന്ന സ്വഭാവമുള്ളതിനാല്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ അനായാസം ഉപയോഗിക്കാം
ചൈനയില്‍ നിന്ന് ഗുണമേന്മ കുറഞ്ഞ പിവിസി റെസിന്‍ വ്യാപകമായി ഇറക്കുമതി ചെയ്യുന്നു; ഗുരുതര ആരോഗ്യ ഭീഷണി
Published on

പിവിസി റെസിന്‍ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ചൈനയില്‍ നിന്ന് വലിയതോതില്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യക്കാരുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്. സെന്റര്‍ ഫോര്‍ ഡൊമസ്റ്റിക് ഇക്കണോമി പോളിസി റിസര്‍ച്ച് നടത്തിയ ഏറ്റവും പുതിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

പിവിസി റെസിന്‍ അഥവാ പോളിവിനൈല്‍ ക്ലോറൈഡ്. പൈപ്പ്, കേബിള്‍, മെഡിക്കല്‍ സാമഗ്രികള്‍ തുടങ്ങിയവ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമ പ്ലാസ്റ്റിക് പോളിമറാണിത്.

ചൈനയില്‍ നിന്നുള്ള പിവിസിയില്‍ ഉയര്‍ന്ന അളവില്‍ റെസിഡ്യൂവല്‍ വിനൈല്‍ ക്ലോറൈഡ് മോണോമര്‍ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുള്ള പദാര്‍ത്ഥമാണിത്. ആഗോള തലത്തില്‍ അംഗീകരിച്ചതിന്റെ അഞ്ചിരട്ടി അധികമാണ് ഇതിന്റെ സാന്നിധ്യം.

വിനൈല്‍ ക്ലോറൈഡ് മോനോമര്‍ (VCM) എന്ന രാസവസ്തുവില്‍ നിന്ന് പൊളിമറൈസേഷന്‍ പ്രക്രിയയിലൂടെ ഉണ്ടാകുന്ന ഒരു തെര്‍മോ പ്ലാസ്റ്റിക് പൊളിമര്‍ ആണ് പിവിസി റെസിന്‍.

വെള്ള നിറത്തിലുള്ള, പൊടിപോലുള്ള രൂപത്തിലാണ് സാധാരണ ലഭിക്കുക. ഇത് ചൂടായാല്‍ മൃദുവായി, രൂപം കൊടുക്കാന്‍ എളുപ്പമാകുന്ന സ്വഭാവമുള്ളതിനാല്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ അനായാസം ഉപയോഗിക്കാം.

ഗുണനിലവാര നിയന്ത്രണ ഉത്തരവ് നടപ്പാക്കല്‍ നീട്ടി

രാജ്യത്ത് നിര്‍ണായക മേഖലകളിലാണ് ഇത്തരം പിവിസി റെസിനുകള്‍ ഉപയോഗിക്കുന്നതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ജലവിതരണം, ശുചിത്വം, ജലസേചനം, ആരോഗ്യസംരക്ഷണം തുടങ്ങിയ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. ഇത്തരം നിര്‍ണായക മേഖലയില്‍ ഉപയോഗിക്കുന്ന റെസിന്റെ ഗുണനിലവാരം താഴുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

പിവിസി റെസിന്റെ ഗുണനിലവാര നിയന്ത്രണ ഉത്തരവ് (quality control order-qco) നടപ്പാക്കുന്നത് മൂന്നുവട്ടം നീട്ടിയിരുന്നു. 2024 മുതല്‍ ഇത് നടപ്പിലാക്കാന്‍ കെമിക്കല്‍സ് ആന്‍ഡ് പെട്രോകെമിക്കല്‍സ് വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല.

ഒരു ഉല്‍പ്പന്നം ഇന്ത്യയില്‍ നിര്‍മ്മിക്കുകയോ വില്‍ക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുമ്പോള്‍ അവശ്യമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം എന്ന വ്യവസ്ഥയാണിത്.

ഇറക്കുമതി ചെയ്യുന്ന പിവിസി റെസിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നത് അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യത്തിന് കാരണമാകില്ലെന്നും ഇതുവഴി പൊതുജനാരോഗ്യം മെച്ചപ്പെടുത്താമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Low-quality PVC resin imported from China poses serious health risks due to high carcinogenic content, warns new Indian study

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com