സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം: ഏകീകൃത മാനദണ്ഡങ്ങൾ അനിവാര്യമെന്ന് ഇന്റർനാഷണൽ സ്‌പൈസ് കോൺഫറൻസ്

വ്യവസായ അസോസിയേഷനുകൾക്കിടയിൽ കൂടുതൽ സഹകരണം ഉറപ്പുവരുത്തണം
സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം: ഏകീകൃത മാനദണ്ഡങ്ങൾ അനിവാര്യമെന്ന് ഇന്റർനാഷണൽ സ്‌പൈസ് കോൺഫറൻസ്
Published on

സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാര വിലയിരുത്തലിന് ഏകീകൃത സ്വഭാവം കൈവരിക്കുന്നതിന് ഇന്ത്യയിലെ അഞ്ച് സ്റ്റാൻഡേർഡ് ടെസ്റ്റ് ലബോറട്ടറികൾക്ക് അന്താരാഷ്ട്ര അംഗീകാരം നേടിയെടുക്കാനുള്ള പ്രക്രിയയിലാണ് ആൾ ഇന്ത്യാ സ്‌പൈസസ് എക്‌സ്‌പോർട്ടേഴ്‌സ് ഫോറം (എ.ഐ.എസ്. ഇ..എഫ്) എന്ന് ചെയർമാൻ ഇമ്മാനുവൽ നമ്പുശ്ശേരിൽ പറഞ്ഞു. വ്യവസായത്തിന്റെ നട്ടെല്ലാണ് കർഷകരെന്ന് തിരിച്ചറിഞ്ഞ് ആഗോള മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി അവർക്ക് മികച്ച പരിശീലനം നൽകാനും പദ്ധതിയുണ്ട്.

"നയ രൂപീകരണ സ്വാധീനം: വ്യവസായ സംഘടനകളുടെ നിർണായക പങ്ക്" എന്ന വിഷയത്തിൽ ഇന്റർനാഷണൽ സ്‌പൈസ് കോൺഫറൻസില്‍ (ISC) നടന്ന ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇമ്മാനുവൽ നമ്പുശ്ശേരിൽ.

അന്താരാഷ്ട്ര വ്യാപാര പങ്കാളികളുമായി യോജിച്ച് ആഭ്യന്തര വിപണിയിൽ വ്യക്തമായ നിയന്ത്രണ മാനദണ്ഡങ്ങൾ സ്ഥാപിക്കാന്‍ തങ്ങള്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ചൈന സ്‌പൈസ് അസോസിയേഷന്‍ പ്രസിഡന്റ് മൈക്ക് ലിയു പറഞ്ഞു.

സുഗന്ധവ്യഞ്ജനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിലവില്‍ ഏകീകൃത ആഗോള മാനദണ്ഡങ്ങളുടെ അഭാവമുളളതായി എ.ഐ.എസ്. ഇ..എഫ് മാനേജിംഗ് കമ്മിറ്റി അംഗം ഡോ. ജീമോൻ കോര പറഞ്ഞു. കീടനാശിനികളുടെ അവശിഷ്ട പരിധികൾ (MRL), ഭക്ഷ്യ സുരക്ഷാ പ്രോട്ടോക്കോളുകൾ, ലേബലിംഗ് എന്നിവയിൽ വ്യത്യസ്ത നിയന്ത്രണങ്ങളാണ് വിവിധ രാജ്യങ്ങൾ ഏർപ്പെടുത്തുന്നത്. ഇത് കയറ്റുമതിക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

ആഗോള നിയന്ത്രണങ്ങൾക്ക് ഏകീകൃത സ്വഭാവം കൈവരിക്കുന്നതിന് വ്യവസായ അസോസിയേഷനുകൾക്കിടയിൽ കൂടുതൽ സഹകരണം ഉറപ്പുവരുത്തണം. യൂറോപ്യൻ സ്‌പൈസ് അസോസിയേഷൻ (ESA) പ്രസിഡന്റ് ബെനോയിറ്റ് വിൻസ്റ്റൽ, അമേരിക്കൻ സ്‌പൈസ് ട്രേഡ് അസോസിയേഷൻ പ്രസിഡന്റ് പീറ്റർ സയ്യ തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

ബംഗളൂരുവിലെ ലീല ഭാരതീയ സിറ്റിയിൽ എ.ഐ.എസ്.ഇ.എഫിന്റെ നേതൃത്വത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com