
പാക്കിസ്ഥാനിലെ തീവ്രവാദി, സൈനിക ക്യാംപുകളില്‍ ഇന്ത്യ നടത്തിയ സൈനിക നീക്കത്തില്‍ നിര്‍ണായക സ്ഥാനമായിരുന്നു ഫ്രഞ്ച് നിര്‍മിത റഫാല്‍ (Rafale) യുദ്ധവിമാനങ്ങള്‍ വഹിച്ചത്. കൃത്യതയോടെ പാക് ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയ ഒരു പോറലുമേല്‍ക്കാതെ തിരിച്ചെത്താന്‍ റഫാല്‍ അടക്കമുള്ള യുദ്ധവിമാനങ്ങള്‍ക്ക് സാധിച്ചിരുന്നു. ഫ്രാന്‍സില്‍ നിന്ന് റഫാല്‍ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ച സമയത്ത് വലിയ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായിരുന്നു.
എന്നാലിപ്പോഴിതാ ഇന്ത്യയുടെ ഒരൊറ്റ അടിയില്‍ റഫാലിന്റെയും അതിന്റെ നിര്‍മാതാക്കളായ ദസോ ഏവിയേഷന്റെയും (Dassault Aviation) സമയം തെളിഞ്ഞിരിക്കുകയാണ്. പാരീസ് സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ (paris stock exchange) ലിസ്റ്റ് ചെയ്തിട്ടുള്ള ദസോ ഏവിയേഷന്റെ ഓഹരിവില കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ അഞ്ചു ശതമാനത്തിന് മുകളിലാണ് ഉയര്‍ന്നത്.
റഫാലിന്റെ പ്രഹരശേഷിയും ആക്രമണവീര്യവുമാണ് ദസോ ഏവിയേഷന്റെ ഓഹരികളിലും പ്രതിഫലിച്ചത്. കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് റഫാലിനായി അന്വേഷണം വരുന്നുവെന്ന വാര്‍ത്ത ഓഹരികളുടെ ഉയര്‍ച്ചയ്ക്ക് വഴിയൊരുക്കി.
ദസോ ഏവിയേഷന്റെ ഒരു ഓഹരിയുടെ വില നിലവില്‍ 321 യൂറോയ്ക്ക് മുകളിലാണ്. ഏകദേശം 31,442 രൂപയ്ക്ക് മുകളില്‍ വരുമിത്. ഇന്ത്യ-പാക് സംഘര്‍ഷത്തിനു ശേഷം വലിയ നേട്ടം കൊയ്യാന്‍ ഓഹരിക്ക് സാധിച്ചിരുന്നു. 52 ആഴ്ച്ചയിലെ ഉയര്‍ന്ന നിരക്ക് 332 യൂറോ വരെ എത്തിയതാണ്.
ശക്തമായ വളര്‍ച്ചയും അന്വേഷണങ്ങളും ബിസിനസ് വളര്‍ച്ചയ്ക്ക് പ്രോത്സാഹനം നല്കുന്നതിനാല്‍ ഓഹരിവില 375 യൂറോ വരെ ഉയര്‍ന്നാലും അത്ഭുതപ്പെടാനില്ലെന്ന് പ്രമുഖ നിക്ഷേപക സ്ഥാപനങ്ങള്‍ പറയുന്നു.
1929ല്‍ സ്ഥാപിതമായ കമ്പനിയാണ് ദസോ ഏവിയേഷന്‍. മിലിട്ടറി എയര്‍ക്രാഫ്റ്റുകളും ബിസിനസ് ജെറ്റുകളുമായിരുന്നു തുടക്കം മുതല്‍ കമ്പനി നിര്‍മിച്ചിരുന്നത്. പലകുറി ഉടമകള്‍ മാറുന്നതിനനുസരിച്ച് പേരിലും പലപ്പോഴായി മാറ്റം സംഭവിച്ചു. 1979ല്‍ ഫ്രഞ്ച് സര്‍ക്കാരും 20 ശതമാനം ഓഹരി പങ്കാളിത്തം കമ്പനിയില്‍ നേടി.
Read DhanamOnline in English
Subscribe to Dhanam Magazine