രഘുറാം രാജന്‍ നല്‍കുന്ന മുന്നറിയിപ്പ്: ഡിജിറ്റല്‍ ഡോളര്‍ പ്രാദേശിക കറന്‍സികളെ തകര്‍ക്കും!

യുഎസ് ഫെഡ് റിസര്‍വ് ഡിജിറ്റല്‍ ഡോളറിനെ കുറിച്ചുള്ള നയരേഖ പുറത്തിറക്കാനിരിക്കെ അതുണ്ടാക്കിനിടയുള്ള ദൂരവ്യാപകഫലങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍.

ഡിജിറ്റല്‍ യു എസ് ഡോളര്‍ ദരിദ്ര രാജ്യങ്ങളിലെ ബാങ്കിംഗ് രംഗത്തെ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കുമെങ്കിലും പ്രാദേശിക കറന്‍സികള്‍ക്ക് അതൊരു ഭീഷണിയാകുമെന്നാണ് രഘുറാം രാജന്‍ നല്‍കുന്ന മുന്നറിയിപ്പ.

എളുപ്പത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന യുഎസ് ഡോളറിന്റെ ഇലക്ട്രോണിക്‌സ് രൂപമായ ഡിജിറ്റല്‍ ഡോളര്‍ തീരെ വരുമാനം കുറഞ്ഞ രാജ്യങ്ങളിലെ ജനങ്ങളിലേക്കു കൂടി ഡോളര്‍ വിനിമയം കടന്നെത്താന്‍ സഹായിക്കുമെന്ന് രഘുറാം രാജന്‍ പറയുന്നു. അത് പ്രാദേശിക കറന്‍സികളെ പുറന്തള്ളാനും കാരണമാകുമെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. അതായത് രാജ്യങ്ങള്‍ക്ക് ഇനിമേല്‍ പണനയ പരമാധികാരം ഉണ്ടാകണമെന്നില്ലെന്ന് അദ്ദേഹം വിശദീകരിക്കുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it