വന്ദേഭാരത് സര്‍വീസുകള്‍ക്ക് റെഡ് സിഗ്നല്‍, യാത്രക്കാരില്ലാത്ത റൂട്ടുകള്‍ അവസാനിപ്പിക്കുന്നു; റെക്കോഡിട്ട് കേരള ട്രെയിനുകള്‍

കേരളത്തില്‍ ഓടുന്ന മൂന്ന് വന്ദേഭാരത് ട്രെയിനുകളും സൂപ്പര്‍ഹിറ്റാണ്. 200 ശതമാനമാണ് ഇവയിലെ ഒക്കുപ്പന്‍സി.
വന്ദേഭാരത് സര്‍വീസുകള്‍ക്ക് റെഡ് സിഗ്നല്‍, യാത്രക്കാരില്ലാത്ത റൂട്ടുകള്‍ അവസാനിപ്പിക്കുന്നു; റെക്കോഡിട്ട് കേരള ട്രെയിനുകള്‍
Published on

വേണ്ടത്ര യാത്രക്കാരില്ലാത്തതിനാല്‍ ഇന്ത്യന്‍ റെയില്‍വേ ചില വന്ദേഭാരത് സര്‍വീസുകള്‍ നിര്‍ത്തി. വന്ദേഭാരതിന്റെ ആദ്യ സര്‍വീസുകളിലൊന്നായ ഉദയ്പൂര്‍-ജയ്പൂര്‍, ഉദയ്പൂര്‍-ആഗ്ര ട്രെയിനുകളാണ് ഓട്ടം നിര്‍ത്തിയത്. ഉദയ്പൂര്‍-അസര്‍വ (അഹമ്മദാബാദ്) റൂട്ടിലേക്ക് ഈ ട്രെയിന്‍ മാറ്റും.

രാജ്യത്ത് സര്‍വീസ് നടത്തുന്ന 82 വന്ദേഭാരത് വണ്ടികളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ കേരളത്തിനാണ് നേട്ടം. കേരളത്തില്‍ ഓടുന്ന മൂന്ന് വന്ദേഭാരത് ട്രെയിനുകളും സൂപ്പര്‍ഹിറ്റാണ്. 200 ശതമാനമാണ് ഇവയിലെ ഒക്കുപ്പന്‍സി. അതേസമയം, ആകെയുള്ള വന്ദേഭാരത് സര്‍വീസുകളെടുത്താല്‍ പകുതിയോളം ട്രെയിനുകളില്‍ യാത്രക്കാരുടെ എണ്ണവും ഒക്കുപ്പന്‍സിയും കുറവാണ്.

30ലധികം വന്ദേഭാരതുകളില്‍ സീറ്റുകള്‍ കാലിയാണെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയതാല്പര്യത്തിന് അനുസരിച്ച് സര്‍വീസുകള്‍ തിരഞ്ഞെടുത്തതാണ് റൂട്ടുകള്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് ആക്ഷേപം. മംഗളൂരു-ഗോവ വന്ദേഭാരത് അടക്കമുള്ളവ നഷ്ടത്തിലാണ്.

വന്ദേഭാരത് സ്ലീപ്പര്‍

പുതുതായി വരുന്ന ബെംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് കോട്ടയം വഴിയായിരിക്കുമെന്ന് സൂചന. രാത്രി 7.30ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് രാവിലെ 7.30ന് ബെംഗളൂരുവില്‍ എത്തുന്ന രീതിയിലായിരിക്കും സമയക്രമം. 16 എ.സി കോച്ചുകളുണ്ടാകും. തേഡ് എ.സി 2,300, സെക്കന്റ് എ.സി 3,000, ഫസ്റ്റ് എ.സി 3,600 രൂപ എന്നിങ്ങനെയാകും തിരുവനന്തപുരം മുതല്‍ ബെംഗളൂരു വരെയുള്ള ഏകദേശനിരക്ക്.

വന്ദേഭാരത് സ്ലീപ്പറില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുമ്പ് റദ്ദാക്കിയാല്‍, ടിക്കറ്റ് തുകയുടെ 75 ശതമാനം നിങ്ങള്‍ക്ക് റീഫണ്ടായി ലഭിക്കും. അതായത് മൊത്തം തുകയുടെ 25 ശതമാനം റദ്ദാക്കല്‍ നിരക്കായി ഈടാക്കും.

വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളില്‍ പ്രധാനമായും എസി 3 ടയര്‍, എസി 2 ടയര്‍, എസി ഫസ്റ്റ് ക്ലാസ് എന്നീ വിഭാഗങ്ങളുണ്ടാകും. ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ടിക്കറ്റ് എടുത്തവര്‍ക്ക് ഓണ്‍ലൈനായി തന്നെ റീഫണ്ടിന് അപേക്ഷിക്കാം. യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ദീര്‍ഘദൂര യാത്രകള്‍ക്കായി രൂപകല്‍പ്പന ചെയ്ത വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ മുഖച്ഛായ മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com