

നാളെ മുതല്‍ (ഒക്ടോബര്‍ 1) റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കര്‍ശനമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെ കണ്ടെത്തുന്നതിനൊപ്പം, ഇളവുകളും ക്വാട്ടകളും ഉപയോഗിക്കുന്ന യാത്രക്കാര്‍ക്ക് അതിനുള്ള അര്‍ഹതയുണ്ടോയെന്ന പരിശോധനയും കര്‍ശനമാക്കും.
ടിക്കറ്റുകളുടെ ആധികാരികത ഉറപ്പാക്കാന്‍ ടിടിഇ ആപ്പ് ഉപയോഗിച്ചുള്ള പരിശോധനകളും നടത്തും. സാധുവായ ടിക്കറ്റും ആവശ്യമായ രേഖകളുമായി യാത്ര ചെയ്യണമെന്ന് റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.
റിസര്‍വേഷന്‍ ടിക്കറ്റുമായി യാത്ര ചെയ്യുന്നവര്‍ അര്‍ഹത തെളിയിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ള അസല്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം കരുതണം. ഫോട്ടോകോപ്പിയോ ഫോണില്‍ സൂക്ഷിച്ചിരിക്കുന്ന രേഖയുടെ ചിത്രമോ മാത്രം ആശ്രയിക്കരുതെന്നാണ് നിര്‍ദേശം. റെയില്‍വേ അംഗീകരിച്ചിരിക്കുന്ന തിരിച്ചറിയല്‍ രേഖകളില്‍ ആധാര്‍, പാസ്പോര്‍ട്ട്, പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ ഉള്‍പ്പെടുന്നു.
കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, അംഗീകൃത സ്‌കൂളോ കോളേജോ നല്‍കുന്ന ഫോട്ടോ പതിച്ച വിദ്യാര്‍ഥി തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോ പതിച്ച ദേശസാല്‍കൃത ബാങ്ക് പാസ്ബുക്ക്, ലാമിനേറ്റ് ചെയ്ത ഫോട്ടോയുള്ള ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് എന്നിവയും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
ഒരേ ടിക്കറ്റില്‍ ഒന്നിലധികം പേര്‍ യാത്ര ചെയ്യുമ്പോള്‍, ടിക്കറ്റില്‍ പേരുള്ള ഒരാളെങ്കിലും നിര്‍ദേശിച്ച അസല്‍ തിരിച്ചറിയല്‍ രേഖ കൈവശം കരുതണം. ആവശ്യമായ അസല്‍ രേഖ ഹാജരാക്കിയില്ലെങ്കില്‍ ആ ടിക്കറ്റില്‍ യാത്ര ചെയ്യുന്നവരെ അനധികൃത യാത്രക്കാരായി കണക്കാക്കുമെന്ന് റെയില്‍വേ മുന്നറിയിപ്പില്‍ പറയുന്നു. ടിക്കറ്റില്ലാത്തതോ അനധികൃതമായതോ ആയ യാത്രയ്ക്കുള്ള കുറഞ്ഞ പിഴത്തുക 250 രൂപയില്‍ നിന്ന് 500 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine