ടിക്കറ്റ് നിരക്ക് എങ്ങനെ നിശ്ചയിക്കുന്നു? രഹസ്യമെന്ന് റെയിൽവേ; സുതാര്യതയില്ലെന്ന് പരാതി

നിരക്ക് നിശ്ചയിക്കുന്ന രീതി റെയിൽവേയുടെ ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിധിയിൽ
Indian train arriving at railway station. Indian railways
Pic credit: VJ/Dhanam VJ/Dhanam
Published on

യാത്രാ ട്രെയിനുകളുടെ ടിക്കറ്റ് നിരക്ക് നിശ്ചയിക്കാൻ ഉപയോഗിക്കുന്ന ഫോർമുല 'വ്യാപാര രഹസ്യം' (Trade Secret) ആണെന്ന് റെയിൽവേ. അടിസ്ഥാന നിരക്ക് (Base fare) എങ്ങനെ കണക്കാക്കുന്നു, ഡൈനാമിക് പ്രൈസിംഗ് (Dynamic pricing), തൽക്കാൽ ബുക്കിംഗ് തുടങ്ങിയ കാര്യങ്ങളിൽ വിശദീകരണം തേടി സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ് റെയിൽവേ ഇക്കാര്യം അറിയിച്ചത്.

ടിക്കറ്റ് നിരക്കുകൾ ഓരോ യാത്രാ ക്ലാസിലെയും സൗകര്യങ്ങൾക്കും സേവനങ്ങൾക്കും അനുസരിച്ചാണ് നിശ്ചയിക്കുന്നത്. എന്നാൽ ഈ നിരക്ക് നിശ്ചയിക്കുന്ന രീതിയും വർഗീകരണവും റെയിൽവേയുടെ ബൗദ്ധിക സ്വത്തവകാശത്തിന്റെയും വ്യാപാര രഹസ്യത്തിന്റെയും പരിധിയിൽ വരുമെന്നും റെയിൽവേ അറിയിച്ചു. ഇതിനെ തുടര്‍ന്ന് അടിസ്ഥാന നിരക്കുകൾ എങ്ങനെ കണക്കാക്കുന്നു എന്നത് സംബന്ധിച്ച വിശദമായ വിശദീകരണം ആവശ്യപ്പെട്ടുള്ള വിവരാവകാശ അപേക്ഷ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ നിരസിച്ചു.

സ്വകാര്യ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തം

ഇത്തരം വിവരങ്ങൾ വെളിപ്പെടുത്തുന്നത് പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണ്. സ്വകാര്യ സംരംഭങ്ങളിൽ നിന്ന് വ്യത്യസ്തമായി റെയിൽവേയിൽ നിന്നുള്ള ലാഭം പൊതുജനങ്ങളിലേക്കാണ് എത്തുന്നത്. റെയിൽവേ ഒരു വാണിജ്യ സ്ഥാപനമായി പ്രവർത്തിക്കുമ്പോഴും ദേശീയ താൽപ്പര്യാർത്ഥം വിവിധ സാമൂഹിക ബാധ്യതകൾ നിറവേറ്റുന്നുണ്ട്. സ്വകാര്യ സംരംഭങ്ങളുടെ കാര്യത്തിലെന്നപോലെ, വരുമാനം വ്യക്തിഗത നേട്ടത്തിനായി ഉപയോഗിക്കുന്നില്ല.

റെയിൽവേ നിരക്ക് നയങ്ങളെ നിയന്ത്രിക്കുന്ന പൊതുതത്ത്വങ്ങളും വെളിപ്പെടുത്താവുന്ന എല്ലാ വിവരങ്ങളും ഇതിനകം സ്ഥാപനം പുറത്തുവിട്ടിട്ടുണ്ട്. നിലവിലുള്ള രേഖകൾക്കപ്പുറം പുതിയ വിവരങ്ങള്‍ പങ്കിടാനോ വ്യാഖ്യാനിക്കാനോ തങ്ങള്‍ക്ക് ബാധ്യസ്ഥതയില്ലെന്നും റെയില്‍വേ വ്യക്തമാക്കി.

Indian Railways defends its train fare calculation as a trade secret, denying transparency under RTI.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com