indian railway cyber wing

ഡിജിറ്റല്‍ ആക്രമണങ്ങളെ നേരിടാന്‍ സൈബര്‍ വാര്‍ റൂം; 600 കോടി മുടക്കില്‍ ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ പദ്ധതി

ഇന്ത്യ-പാക് സംഘര്‍ഷസമയത്തും റെയില്‍വേ നെറ്റ്‌വര്‍ക്കിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമുണ്ടായിരുന്നു. ഈ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ റെയില്‍വേയുടെ ടെക്‌നിക്കല്‍ ടീമിന് സാധിച്ചിരുന്നു
Published on

ഇന്ത്യന്‍ റെയില്‍വേയ്ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ നൂതന കര്‍മപദ്ധതികളുമായി ഇന്ത്യന്‍ റെയില്‍വേ. അടുത്തിടെ സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കുന്നതിനായി സന്നാഹം വര്‍ധിപ്പിക്കുന്നത്. ഇതിനായി ന്യൂഡല്‍ഹിയിലെ റെയില്‍വേ ഹെഡ് ക്വാര്‍ട്ടേഴ്‌സായ റെയില്‍ ഭവനില്‍ സൈബര്‍ സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ ആരംഭിക്കും. 600 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്.

ലോകത്ത് ആദ്യമായിട്ടാണ് ഒരു രാജ്യം ഇത്തരത്തില്‍ റെയില്‍വേ നെറ്റ്‌വര്‍ക്കിനായി ഇത്രയും വിപുലമായൊരു സംവിധാനം ഒരുക്കുന്നത്. അടുത്തിടെ സംശയകരമായ രീതിയില്‍ ചില ട്രെയിന്‍ അപകടങ്ങള്‍ നടന്നതും ഇത്തരം ക്രമീകരണം ഏര്‍പ്പെടുത്താന്‍ റെയില്‍വേ മന്ത്രാലയത്തെ പ്രേരിപ്പിച്ചു.

സൈബര്‍ ആക്രമണം തുടര്‍ക്കഥ

അടുത്ത കാലത്തായി റെയില്‍വേ സംവിധാനങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷസമയത്തും റെയില്‍വേ നെറ്റ്‌വര്‍ക്കിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമുണ്ടായിരുന്നു. ഈ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ റെയില്‍വേയുടെ ടെക്‌നിക്കല്‍ ടീമിന് സാധിച്ചിരുന്നു.

പ്രവര്‍ത്തന രീതി മുതല്‍ ടിക്കറ്റിങ്, ചരക്ക് കൈമാറ്റം, ഓപ്പറേറ്റിങ്, കമ്മ്യൂണിക്കേഷന്‍ സംവിധാനം തുടങ്ങി എല്ലാ ഘടകങ്ങളും ഡിജിറ്റലായതിനാല്‍, ഈ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണ സാധ്യത വര്‍ധിച്ചതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിയിരുന്നു.

CSOC സ്ഥാപിക്കാനുള്ള ടെണ്ടറിന്റെ സാങ്കേതിക റൗണ്ടില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ടി.സി.എല്‍, ഭാരതി എയര്‍ടെല്‍, സ്റ്റര്‍ലൈറ്റ് ടെക്നോളജീസ്, എല്‍ ആന്‍ഡ്ടി തുടങ്ങിയ പ്രമുഖ ഐടി കമ്പനികള്‍ വിജയിച്ചു. അടുത്ത ഘട്ടത്തില്‍ അന്തിമ കരാറും പൂര്‍ത്തിയാക്കും.

സൈബര്‍ സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്റര്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി, എ.ഐ അധിഷ്ഠിത അനാലിറ്റിക്‌സ്, സൈബര്‍ ഇന്റലിജന്‍സ്, റിയല്‍ടൈം ട്രാക്കിംഗ് എന്നിവ ഉള്‍പ്പെടുന്ന സംവിധാനം നിലവില്‍ വരും.

Indian Railways launches ₹600 crore cyber security project to counter rising digital threats

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com