രത്തന്‍ ടാറ്റയ്ക്ക് ഡിസംബര്‍ 28 ന് 83 വയസ്സ്; ടാറ്റയെക്കുറിച്ചു രസകരമായ ചില വസ്തുതകള്‍ ഇതാ

ഫാക്ട് ഹൈസ്കൂളിൽ നിന്നും മൂന്നാറിലേക്ക് ഞങ്ങളെ കൊണ്ട് അന്ന് ടൂർ പോയത് ഹെഡ് മാസ്റ്റർ ഗ്രിഗറി സാറിന്റെ നേതൃത്വത്തിൽ ആയിരുന്നു.മൂന്നാറിലെ കണ്ണന് ദേവന് ഫാക്ടറിയിലേക്കായിരുന്നു ആദ്യം പോയത്.സാറിന്റെ ഒരു ബന്ധു അവിടെ മാനേജർ ആണ്.അദ്ദഹം അന്ന് ലീവെടു ത്ത് ഞങ്ങളെ ഒരു ഗൈഡിനെ പോലെ അവിടെ എല്ലാം വിശദമായി കാണിച്ചു തന്നു.എല്ലാവരും ഓരോ പാക്കറ്റ് തെയി ലയും വാങ്ങിയാണ് അന്ന് മടങ്ങിയത്. ടാറ്റായുടെ ചായ ആണ് കണ്ണന് ദേവൻ എന്ന് മനസിലാക്കിയത് അന്നായിരുന്നു.

എന്റെ അപ്പുപ്പനും പിന്നെ അമ്മാവനും എറണാകുളത്ത് ടാറ്റാ കമ്പനിയിൽ ആയിരുന്നു ജോലി.അതിനാൽ തന്നെ വീട്ടിൽ കുളിക്കാനും അലക്കാനും ഉള്ള സോപ്പും ഹെയറോയിലും ഒക്കെ ടാറ്റായു ടെ ആണ് പതിവായി വാങ്ങിയിരുന്നത്. ആദ്യമായി ഒരു കളർ ടിവി വാങ്ങിയതും ടാറ്റായുടെ ബ്ളൂ ഡൈമണ്ടായിരുന്നു.
ഉപ്പ് തൊട്ട് എയ്റോ പ്ലെയിൻ വരെ ടാറ്റ യ്ക്കുണ്ടായിരുന്നു.എയർ ഫോഴ്സ്സിൽ ചേർന്ന് ബാംഗ്ലൂർ എത്തി യപ്പോഴാണ് പല സൈനിക വാഹനങ്ങളും ടാറ്റായുടെ നിർമിതിയാണ് എന്ന് മനസിക്കിയത്. വർഷങ്ങൾക്കു ശേഷം ഒരു അന്താരാഷ്ട്ര ജ്യോതിഷ സമ്മേളനത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ജംഷഡ്പൂരിൾ പോയത്. അവിടെ ടാറ്റാ സ്റ്റീൽ പ്ലാന്റിന് മുന്നിൽ ഒരു സായിപ്പ് ഒര് ഉരുക്ക് കഷണം കടിച്ചു നിൽക്കുന്ന പ്രതിമയുണ്ട്.

ഇന്ത്യൻ വ്യവസായത്തിന്റെ പിതാവായ ജംഷഡ്ജിയുടെ വാശിയും ടെയും സ്ഥിരോൽസാഹസത്തിന്റെയും രാജ്യം സ്നേഹത്തിന്റെയും കൂടി പ്രതീകമാണ് ആ പ്രതിമ.
ഒരിക്കൽ ഒരു ഉരുക്ക് നിർമാണശാല വിൽക്കാൻ ഉണ്ട് എന്ന് കേട്ടറിഞ്ഞ ജംഷഡ്ജി ടാറ്റ ലണ്ടനിൽ അത് വാങ്ങിക്കാൻ ആയി ചെന്നു. എന്നാൽ അന്ന് ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലമായിരുന്നു.അഹങ്കാരത്തോടെ സായിപ്പ് പറഞ്ഞത് ഒരു ഇന്ത്യക്കാരൻ ഉരുക്ക് ഉണ്ടാക്കിയാൽ കരിമ്പ് പോലെ ഞാനത് ചവച്ച് തുപ്പും എന്നായിരുന്നു. പിന്നീട് ഒര് സ്റ്റീൽ ഫാക്ടറി ഇന്ത്യയിൽ തുടങ്ങിയപ്പോൾ ആണ് അങ്ങനെ ഒരു പ്രതിമ സ്ഥാപിച്ചത്.

ഇതിലും രോമാഞ്ചം ഉണ്ടാക്കുന്ന മറ്റൊരു പ്രതികാരത്തിന്റെ കഥയും ഉണ്ട്.അന്നൊക്കെ ലണ്ടനിലെ പല ഹോട്ടലുകളിലുടെ മുന്നിലും "നായയ്ക്കും ഇന്ത്യക്കാരനും പ്രവേശനമില്ല "എന്ന് ബോർഡ് തൂക്കി യിരുന്നു.എന്നാൽ മുംബെയിൽ താജ് ഹോട്ടൽ നിർമിച്ച് "നായയ്ക്കും ബ്രിട്ടീഷുകാർക്കും പ്രവേശനമില്ല "എന്ന ബോർഡ് വച്ചു.പിന്നീട് ഉഭയസമ്മത പ്രകാരം രണ്ടു രാജ്യത്തെയും അത്തരം ബോർഡുകൾ നീക്കം ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ ധനികരിൽ ടാറ്റാ എന്നും മുൻനിരയിയാണ്. ടാറ്റാ കാറുകൾക്ക് സാങ്കേതിക സഹായം
നൽകാൻ വിസമ്മതിച്ച പല കാർ നിർമാണ ശാലകളും ഇന്ന് ടാറ്റായുടെ സ്വന്തം ആണ്.ലാൻഡ് റോവറും ജാഗ്വാർ കാറും ടാറ്റയുടെ സ്വന്തമായി.

ടാറ്റായുടെ വിമാനകമ്പനി എയർ ഇന്ത്യ കേന്ദ്ര സർക്കാർ പിന്നീട് ഏറ്റെടുത്തു. കാലാനുസൃ തമായി പല പുതിയ സംരംഭങ്ങളും ടാറ്റാ തുടങ്ങി ടാറ്റാ കൺസൾട്ടൻസി, ടാറ്റാ മോട്ടോഴ്സ് പോലുള്ളവ.എന്നാൽ ഒരു കച്ചവടവുംഇന്ത്യയു ടെ ശത്രുരാജ്യമായ പാക്കിസ്ഥാന് വേണ്ടി ചെയ്തില്ല.വലിയ പല ഓഫറുകൾ വേണ്ട എന്ന് ഉറച്ചു നിന്നു ഈയിടെ കോവിഡ് രോഗ ബാധ കേരള ത്തിലെ അധികം ആയപ്പോൾ ആയിരത്തഞ്ഞൂറ് കിടക്കകൾ ഉള്ള ആശുപത്രി തന്നെ കാസർകോട് നിർമിച്ചു നമുക്ക് നൽകിയത് വലിയ വാർത്തയായിരുന്നു.മുംബെയിലെ ടാറ്റാ ആശുപത്രി ഏറെ പ്രസിദ്ധമാണ്.ടാറ്റയുടെ ഫ്ലാറ്റുകൾ ഇപ്പോൾ എറണാകുളത്തും ലഭ്യമാണ്.

പാഴ്സി പുരോഹിത പാരമ്പര്യം വിട്ടു വ്യവസായത്തിലേക്ക് ഗുജറാത്തിൽ നിന്നും അദ്ദേഹം എടുത്തു വച്ച കാൽ ഇന്നും മുന്നാട്ട് കൂടുതൽ കരുത്തോടെ പുതിയ തലമുറ നയിക്കുമ്പോൾ അത് ഏതൊരു ഭാരതീയനും അഭിമാനവും പ്രോൽസാഹനവുമാണ്.1868ൽ ആണ് ടാറ്റാ ഗ്രൂപ്പ് സ്ഥാപിച്ചത്. ഇന്ന് നൂറിലധികം കമ്പനികളായി അത് വളർന്നു പന്തലിച്ചു നിൽക്കുന്നു. ടാറ്റയുടെ കാറുകളും ട്രക്കും ബസ്സും ഇന്ന് നമ്മുടെ റോഡുകളിൽ നിറം സാന്നിധ്യം ആണ്.

ലോകം മുഴുവൻ നമ്മുടെ ടാറ്റ വികസിക്കുമ്പോൾ ഓരോ ഇന്ത്യക്കാരനും അതിൽ അഭിമാനിക്കാം.ഇനിയും ലോകത്തിന് മാതൃക ആകാവുന്ന പല സൽ പ്രവർത്തികളും ഉള്ളതിനാൽ നമുക്ക് ശുഭപ്രതീക്ഷയക്ക് അവസരം ഉണ്ട്. ആഴ്ചയിലൊരിക്കൽ അവധി എട്ടുമണിക്കൂർ ജോലി ഒക്കെ ഇവിടെ ആദ്യമായി നടപ്പിലാക്കിയത് ടാറ്റയാണ്. നാലുപേരടങ്ങുന്ന ഒരു കുടുംബം സ്കൂട്ടറിൽ യാത്ര ചെയ്യുന്നത് കണ്ടപ്പോൾ ചെയർമാനായിരുന്ന രത്തൻ ടാറ്റയ്ക്ക് ചെറിയ ഒരു കുടുംബം മഴനനയാതെ സഞ്ചരിക്കുന്നതിന് വേണ്ടി ഉള്ള കരുത്താണ് നാനോ കാർ.അങ്ങനെ ടാറ്റെയെ കുറിച്ച് പാടിയും പറഞ്ഞും നടക്കാൻ നാട്ടിൽ നല്ല കഥകൾ അനേകമുണ്ട്.


P B Rajesh
P B Rajesh  

Related Articles

Next Story

Videos

Share it