Begin typing your search above and press return to search.
ചെറുകിടസംരംഭകര്‍ക്ക് പ്രശ്‌നപരിഹാരം എളുപ്പത്തിലാക്കാന്‍ റോ മെറ്റീരിയല്‍ ഹബ്
സ്ഥാനത്തെ നാനോ ചെറുകിട കുടുംബ സംരംഭകര്‍ക്കായി പിറവം അഗ്രോപാര്‍ക്കിന്റെ നേതൃത്വത്തില്‍ ''റോ മെറ്റീരിയല്‍ ഹബ്ബ്'' പ്രവര്‍ത്തനം ആരംഭിക്കുന്നു. സംരംഭങ്ങളുടെ നടത്തിപ്പില്‍ ചെറുകിട സംരംഭകര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് ശാശ്വത പരിഹാരം എന്നനിലയിലാണ് റോ മെറ്റീരിയല്‍ ഹബ്ബിന്റെ പ്രവര്‍ത്തനം രൂപപ്പെടുത്തിയിട്ടുള്ളത്.
സംരംഭങ്ങള്‍ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളും കെമിക്കലുകളും പ്രിസര്‍വേറ്റീവുകളും ചെറിയ അളവുകളില്‍ ലഭ്യമാകുന്നില്ല എന്നുള്ളത് ചെറുകിട സംരംഭകര്‍ നേരിടുന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നാണ്. ഭക്ഷ്യ അധിഷ്ഠിത സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ഫുഡ് പ്രിസര്‍വേറ്റീവുകള്‍ ,ഇന്‍ഡസ്ട്രിയല്‍ കെമിക്കല്‍സ്, വ്യവസായ ഉപയോഗങ്ങള്‍ക്കുള്ള പെര്‍ഫ്യൂമുകള്‍, പാക്കിംഗ് മെറ്റീരിയലുകള്‍, ഇതരവ്യവസായങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ എന്നിവ കേരളത്തില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഉല്പാദക കേന്ദ്രത്തില്‍ നിന്ന് നേരിട്ട് സംരംഭകര്‍ക്ക് ലഭ്യമാക്കുന്നതിനുള്ള സംവിധാനമാണ് റോ മെറ്റീരിയല്‍ ഹബ്ബില്‍ ഒരുക്കിയിട്ടുള്ളത്.
പ്രിസര്‍വേറ്റീവുകളുടെ ഉപയോഗക്രമം പാക്കിംഗ് മെറ്റീരിയലുകള്‍ തിരഞ്ഞെടുക്കല്‍, സൂക്ഷിപ്പ് രീതികള്‍ എന്നീ രംഗങ്ങളില്‍ അനുഭവ സന്പന്നരായ ഫുഡ് ടേക്‌നോളജിസ്റ്റുകളുടെ സേവനവും കെമിക്കലുകള്‍ സൂക്ഷിക്കുന്നതിനും കൈകാര്യം ചെയുന്നതിനും ഉല്‍പ്പന്നങ്ങള്‍ ഗുണമേന്മയോടെ നിര്‍മ്മിക്കുന്നതിനും കെമിസ്റ്റിന്റെ സേവനവും റോ മെറ്റീരിയല്‍ ഹബ്ബില്‍ ലഭിക്കും.
കേരളത്തിലുള്ള സംരംഭകര്‍ അസംസ്‌കൃത വസ്തുക്കള്‍ക്കായി കൂടുതലും അന്യസംസ്ഥാന വിതരണക്കാരെയാണ് ആശ്രയിക്കുന്നത്. പലപ്പോഴും ഭാഷ ഒരു പ്രധാന പ്രശ്‌നമായി മാറുന്നു. അന്യ സംസ്ഥാന വിതരണക്കാരുടെ അക്കൗണ്ടുകളിലേക്ക് പണം അടച്ചുകഴിഞ്ഞാല്‍ ഉല്‍പ്പന്നം ലഭിക്കുമെന്ന് ഉറപ്പില്ലാത്ത അവസ്ഥയും. ഈ പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ് 'കാവ്പ്രാഡ്' റോ മെറ്റീരിയല്‍ ഹബ്ബ്. ടിഎസ് ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ സുധീര്‍ ബാബു മുഖ്യാതിഥി ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :9847315259, 8304006330
Next Story
Videos