രത്തൻ ടാറ്റയുടേയും ചന്ദ്രശേഖരന്റെയും ആഗ്രഹം നടക്കും, ഐ.പി.ഒ ഒഴിവാക്കാന്‍ ആര്‍.ബി.ഐയുടെ സമ്മതം

2025 സെപ്റ്റംബറിനകം ടാറ്റ സണ്‍സ് ഐ.പി.ഒ നടത്തി ലിസ്റ്റ് ചെയ്യണമെന്നായിരുന്നു ചട്ടം
Ratan Tata and N Chandrasekharan
Image : Tata.com
Published on

പ്രാരംഭ ഓഹരി വില്‍പ്പന (IPO) ഒഴിവാക്കാനായി ടാറ്റ സണ്‍സ് മുന്നോട്ടുവച്ച പുന:സഘടന പദ്ധതിക്ക് ആര്‍.ബി.ഐ പച്ചക്കൊടി വീശിയതായി റിപ്പോര്‍ട്ട്. കടം കുറയ്ക്കുന്നതുള്‍പ്പെടെയുയള്ള പദ്ധതി ഇതിനകം തന്നെ ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള കമ്പനി ആരംഭിച്ചതായാണ് വിവരങ്ങള്‍. ഇത് പൂര്‍ത്തിയാകുന്നതോടെ ആര്‍.ബി.ഐയുടെ നിബന്ധനകളില്‍ നിന്ന് ടാറ്റ സണ്‍സിന് ഒഴിവാകാനാകും.

റിസര്‍വ് ബാങ്ക് പുറത്തുവിട്ട എന്‍.ബി.എഫ്.സികളുടെ പട്ടികയില്‍ അപ്പര്‍-ലെയര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ട കമ്പനിയാണ് ടാറ്റ സണ്‍സ്. ഇതിന്റെ ഭാഗമായി 2025 സെപ്റ്റംബറിനകം ടാറ്റ സണ്‍സ് പ്രാരംഭ ഓഹരി വില്‍പ്പന (IPO) നടത്തി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണമെന്നായിരുന്നു റിസര്‍വ് ബാങ്കിന്റെ ചട്ടം. എന്നാല്‍ ടാറ്റ സണ്‍സിന്, പ്രത്യേകിച്ച് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍, ചെയര്‍മാന്‍ എമിരറ്റസ് രത്തന്‍ ടാറ്റ എന്നിവര്‍ക്ക് ടാറ്റ സണ്‍സിനെ ഓഹരി വിപണിയിലെത്തിക്കാന്‍ താതപര്യമില്ല. ഇതാണ് പ്രവര്‍ത്തന ഘടന പുന:ക്രമീകരിച്ച് അപ്പര്‍-ലെയറില്‍ നിന്ന് പുറത്തുകടന്ന് ഐ.പി.ഒ ഒഴിവാക്കാനുള്ള നീക്കത്തിലേക്ക് കമ്പനി കടന്നത്.

പദ്ധതി ഇങ്ങനെ 

2023 സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ച് കമ്പനിയുടെ അറ്റകടം 15,200 കോടി രൂപയാണ്. കമ്പനിയുടെ കൈയില്‍ പണമായും തതുല്യമായ ആസ്തികളായും 2,500 കോടി രൂപയുമുണ്ട് . ഇത് ഒഴിവാക്കി ഐ.പി.ഒ നിബന്ധനയില്‍ നിന്ന് പുറത്തുകടക്കാനാണ് കമ്പനി ശ്രമിക്കുന്നത്. 2017ലാണ് ടാറ്റ സണ്‍സ് പബ്ലിക് ലിമിറ്റഡ് കമ്പനിയില്‍ നിന്ന് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി മാറിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 30,000 കോടി രൂപയാണ് ഡിവിഡന്‍ഡ്, ബൈബാക്ക് എന്നിവ വഴി ടാറ്റ സണ്‍സിന് ലഭിച്ചത്.

പ്രധാനമായും ട്രസ്റ്റുകള്‍ കൈയാളുന്ന ടാറ്റ സണ്‍സ് ലിസ്റ്റ് ചെയ്താല്‍ ട്രസ്റ്റുകളുടെ പല ആനുകൂല്യങ്ങളും നഷ്ടപ്പെപ്പെട്ടേക്കും. നിലവില്‍ ടാറ്റ സണ്‍സ് ലിസ്റ്റഡ് കമ്പനിയല്ലാത്തതുകൊണ്ട് മറ്റ് ഗ്രൂപ്പ് കമ്പനികളുടെ നിക്ഷേപങ്ങളില്‍ പണം വിനിയോഗിക്കലിലും സ്വതന്ത്രമായ തീരുമാനമെടുക്കാനാകും. ലിസ്റ്റഡ് കമ്പനിയായാല്‍ ഭാഗികമായി സ്വാതന്ത്ര്യം നഷ്ടപ്പെട്ടേക്കും. ഇതാണ് ടാറ്റ സണ്‍സ് മറ്റ് വഴികള്‍ തേടിയത്. ദൊറാബ്ജി ടാറ്റ ട്രസ്റ്റ് (28%), രത്തന്‍ ടാറ്റ ട്രസ്റ്റ് (24%) എന്നിവയാണ് ടാറ്റ സണ്‍സിന്റെ മുഖ്യ ഓഹരി ഉടമകള്‍.

ടാറ്റ ഗ്രൂപ്പ് സാമാജ്ര്യം

മൊത്തം 33 ലക്ഷം കോടി രൂപയിലധികം വിപണി മൂല്യമുള്ള ബിസിനസ് ഗ്രൂപ്പാണ് ടാറ്റ. 26ഓളം ഉപകമ്പനികളാണ് ഗ്രൂപ്പില്‍ നിന്ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. മൊത്തം വിപണി മൂല്യത്തില്‍ പാതിയോളവും സംഭാവന ചെയ്യുന്നത്ട ടി.സി.എസാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com