ആഗോള ബ്രാന്‍ഡുകളില്‍ റിലയന്‍സിന് രണ്ടാം സ്ഥാനം; ആപ്പിളിനെയും കടത്തിവെട്ടി; ഒന്നാം സ്ഥാനത്ത് സാംസംഗ്

മുന്‍ നിര ബ്രാന്‍ഡുകളില്‍ ഇന്ത്യയില്‍ നിന്ന് റിലയന്‍സ് മാത്രം
Mukesh Ambani & Reliance Industries
Mukesh Ambani & Reliance Industriescanva
Published on

ആഗോള ബ്രാന്‍ഡുകളുടെ ഇന്‍ഡക്‌സില്‍ പ്രമുഖരായ ആപ്പിളിനെയും നൈക്കിയെയും കടത്തിവെട്ടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് രണ്ടാം സ്ഥാനത്ത്. മാറുന്ന വിപണി സാഹചര്യങ്ങളിലും മുന്നേറ്റം തുടരുന്ന ബ്രാന്‍ഡുകളെ കണ്ടെത്തുന്ന ഫ്യൂച്ചര്‍ബ്രാന്‍ഡ്‌ ഇന്‍ഡക്‌സ് 2024 റിപ്പോര്‍ട്ടിലാണ് റിലയന്‍സിന് നേട്ടം. മുന്‍ വര്‍ഷം 13-ാം സ്ഥാനത്തായിരുന്ന റിലയന്‍സ് ഇത്തവണ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു. ആഗോള ബ്രാന്‍ഡുകളില്‍ ഒന്നാം സ്ഥാനം കൊറിയന്‍ ബ്രാന്റായ സാംസംഗിനാണ്. പ്രമുഖരായ വാട്ട് ഡിസ്‌നി, നെറ്റ്ഫ്‌ളിക്‌സ്, മൈക്രോ സോഫ്റ്റ്, ഇന്‍ഡല്‍, ടൊയോട്ട എന്നിവരാണ് റിലയന്‍സിന് പിന്നിലുള്ളത്.

ഇന്ത്യയില്‍ നിന്ന് റിലയന്‍സ് മാത്രം

വിവിധ രാജ്യങ്ങളില്‍ അറിയപ്പെടുന്നതും ഉപഭോക്താക്കളുടെ പിന്തുണയുള്ളതുമായ ബ്രാന്‍ഡുകളെയാണ് ഇന്‍ഡക്‌സില്‍ ഉള്‍പ്പെടുത്തുന്നത്. വിപണി മൂലധനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ 18 കാര്യങ്ങള്‍ പരിഗണിച്ച് 100 കമ്പനികളെയാണ് ഇന്‍ഡക്‌സില്‍ ഉള്‍പ്പെടുത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭാവി വിപണിലെ വളര്‍ച്ചാ സാധ്യകള്‍ കൂടി പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ 10 വര്‍ഷമായി ഫ്യുച്ചര്‍ ബ്രാന്‍ഡ്‌ റിപ്പോര്‍ട്ട് തയ്യാറാക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിലായി 3,000 പ്രൊഫഷണലുകള്‍ക്കിടയില്‍ സര്‍വെ നടത്തിയാണ് ഇത്തവണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

അമേരിക്കന്‍ കുത്തക അവസാനിക്കുന്നു

ആഗോള ബ്രാന്‍ഡ്‌ പട്ടികയില്‍ അമേരിക്കന്‍ കമ്പനികളുടെ കുത്തക അവസാനിക്കുകയാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 10 വര്‍ഷം മൂമ്പ് ആദ്യത്തെ 10 മികച്ച ബ്രാന്‍ഡുകളില്‍ ഏഴെണ്ണം അമേരിക്കനായിരുന്നു. എന്നാല്‍ കുറച്ച് വര്‍ഷങ്ങളായി മിഡില്‍ ഈസ്റ്റ്, ഏഷ്യാ പസഫിക് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകള്‍ക്കാണ് ആധിപത്യം. ഈ രാജ്യങ്ങളാണ് ഇപ്പോള്‍ ബ്രാന്‍ഡുകളുടെ വളര്‍ച്ചക്ക് കൂടുതല്‍ നിക്ഷേപം നടത്തുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com