ജിയോ മെഗാ ഐ.പി.ഒക്ക് മാസങ്ങള്‍ മാത്രം, മെറ്റയുമായി ചേര്‍ന്ന് ₹855 കോടിയുടെ റിലയന്‍സ് ഇന്റലിജന്‍സ്, ഗൂഗ്‌ളുമായും സഹകരണം, എ.ഐയിലും അംബാനി യുഗം വരുമോ?

ജിയോയുടെ പ്രവര്‍ത്തനം ഇന്ത്യക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുമെന്നും അംബാനി
Reliance chairman Mukesh Ambani Jio logo
image credit : canva , Jio
Published on

ടെലികോം കമ്പനിയായ ജിയോയുടെ പ്രാരംഭ ഓഹരി വില്‍പ്പനയും എ.ഐ മേഖലയിലെ പുതിയ കമ്പനിയും അടക്കം വമ്പന്‍ പ്രഖ്യാപനങ്ങളുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന റിലയന്‍സ് ജിയോയുടെ വിപണി പ്രവേശനം 2026ന്റെ പകുതിയോടെ ഉണ്ടാകുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. 48ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലായിരുന്നു ഏഷ്യന്‍ സമ്പന്നന്റെ പ്രഖ്യാപനം.

Mukesh Ambani announced Reliance Intelligence to build AI for India and confirmed Reliance Jio’s IPO by the first half of 2026, marking a major tech-finance push.

മതിയായ അനുമതികളെല്ലാം ലഭിച്ചാല്‍ അടുത്ത കൊല്ലം പകുതിയോടെ ജിയോയെ വിപണിയില്‍ ലിസ്റ്റ് ചെയ്യാമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു. നിക്ഷേപകര്‍ക്ക് മികച്ച അവസരമായിരിക്കും ഇത്. ജിയോയുടെ പ്രവര്‍ത്തനം ഇന്ത്യക്ക് പുറത്തേക്ക് വ്യാപിപ്പിക്കുമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പത്താം വാര്‍ഷികത്തോട് അടുക്കുന്ന ജിയോക്ക് നിലവില്‍ 50 കോടി വരിക്കാരുണ്ടെന്നും അംബാനി വ്യക്തമാക്കി. രാജ്യത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ ജിയോക്ക് സാധിച്ചു. വോയിസ് കോളുകള്‍ സൗജന്യമാക്കിയത് ജിയോയാണ്. ലക്ഷക്കണക്കിന് ഇന്ത്യക്കാരെ മൊബൈലില്‍ വീഡിയോ കാണാന്‍ ശീലിപ്പിച്ചു. ആധാര്‍, യു.പി.ഐ പോലുള്ള ഡിജിറ്റല്‍ സംരംഭങ്ങള്‍ക്കും ജിയോ അടിത്തറയേകിയെന്നും അംബാനി കൂട്ടിച്ചേര്‍ത്തു.

വമ്പന്മാര്‍ക്കൊപ്പം എ.ഐ കമ്പനി

ഇന്ത്യയിലെ എ.ഐ ഗവേഷണങ്ങള്‍ക്കായി ഗൂഗ്ള്‍, മെറ്റ കമ്പനികളുമായി ചേര്‍ന്ന് റിലയന്‍സ് ഇന്റലിജന്‍സ് രൂപീകരിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു. റിലയന്‍സ് ഗ്രൂപ്പിനെ ടെലികോം, റീട്ടെയില്‍, എനര്‍ജി മേഖലകള്‍ക്കൊപ്പം തന്നെ ഡീപ് ടെക് കമ്പനിയായി കൂടി വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ കമ്പനി. വന്‍ ശേഷിയുള്ള ഡാറ്റ സെന്ററുകള്‍ സ്ഥാപിക്കുക, വന്‍ ടെക് കമ്പനികളുമായും ഓപ്പണ്‍ സോഴ്‌സ് കൂട്ടായ്മകളുമായും ബന്ധം സ്ഥാപിക്കുക, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ചെറുകിട ബിസിനസ് മേഖലകളില്‍ എ.ഐ സേവനങ്ങള്‍ വ്യാപിപ്പിക്കുക, ലോകോത്തര എ.ഐ കഴിവുകളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുക തുടങ്ങിയവയാണ് കമ്പനിയുടെ ദൗത്യം. മെറ്റയുമായി ചേര്‍ന്ന് എ.ഐ രംഗത്ത് സംയുക്ത സംരംഭം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എ.ഐ രംഗത്ത് അംബാനി യുഗം വരുമോ?

മികച്ച രീതിയില്‍ നടപ്പിലാക്കിയാല്‍ എ.ഐ രംഗത്ത് ആഗോളതലത്തിലെ ഉന്നത കമ്പനിയായി മാറാന്‍ റിലയന്‍സ് ഇന്റലിജന്‍സിന് സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എ.ഐ രംഗത്തേക്ക് അമേരിക്കയും ചൈനയും പോലുള്ള രാജ്യങ്ങള്‍ കോടികള്‍ ഒഴുക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. പല ഇന്ത്യന്‍ കമ്പനികളും എ.ഐ രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും വലിയ നിക്ഷേപങ്ങള്‍ നടത്താനും സ്‌കെയില്‍ അപ്പ് ചെയ്യാനും റിലയന്‍സിനുള്ള ശേഷിയാണ് റിലയന്‍സ് ഇന്റലിജന്‍സിനെ വ്യത്യസ്തമാക്കുന്നത്. എ.ഐ ഗവേഷണങ്ങള്‍ക്ക് വേണ്ട ടെലികോം നെറ്റ്‌വര്‍ക്കുകളും ക്ലൗഡ്, ഡാറ്റ സെന്ററുകളും ഒരുക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. ടെലികോം രംഗത്ത് ജിയോയിലൂടെ ആധിപത്യം നേടിയത് പോലെ എ.ഐയിലും അംബാനി യുഗം വരുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Mukesh Ambani announced Reliance Intelligence to build AI for India and confirmed Reliance Jio’s IPO by the first half of 2026, marking a major tech-finance push.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com