ജിയോ എയര്‍ ഫൈബര്‍ കണക്ഷന്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം; പക്ഷേ ഒരു നിബന്ധനയുണ്ട്

പുതിയതോ നിലവിലുള്ളതോ ആയ ജിയോ ഫൈബര്‍ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുക
Image Courtesy: x.com/RIL_Updates
Image Courtesy: x.com/RIL_Updates
Published on

റിലയന്‍സ് ജിയോ എയര്‍ഫൈബര്‍ കണക്ഷനില്‍ പുതിയ ഓഫര്‍ പ്രഖ്യാപിച്ച് കമ്പനി. ദീപാവലിയോട് അനുബന്ധിച്ചുള്ള ഓഫറില്‍ ഒരു വര്‍ഷത്തേക്ക് സൗജന്യ ജിയോ എയര്‍ഫൈബര്‍ കണക്ഷന്‍ സ്വന്തമാക്കാനാണ് അവസരം. നവംബര്‍ മൂന്നു വരെയാണ് ജിയോ ദിവാലി ഓഫര്‍.

പുതിയതോ നിലവിലുള്ളതോ ആയ ജിയോ ഫൈബര്‍ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്കാണ് ഓഫര്‍ ലഭിക്കുക. ഈ ഓഫര്‍ ലഭിക്കുന്നതിന് റിലയന്‍സ് ചില നിബന്ധനകള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്നോ മൈ ജിയോ സ്‌റ്റോറുകളില്‍ നിന്നോ 20,000 രൂപയ്‌ക്കെങ്കിലും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. ടി.വി, എ.സി, ഫ്രിഡ്ജ്, ഫോണ്‍ എന്നിവ വാങ്ങുന്നവര്‍ക്കും ഓഫര്‍ സ്വന്തമാക്കാനാകും.

നിലവിലുള്ള ഉപയോക്താക്കള്‍ക്കും ഓഫര്‍

നിലവിലുള്ള ഉപയോക്താക്കള്‍ക്ക് 2,222 രൂപയുടെ ഒറ്റത്തവണ റീചാര്‍ജ് ചെയ്താല്‍ ഓഫര്‍ പ്രയോജനപ്പെടുത്താം. യോഗ്യരായ ഉപയോക്താക്കള്‍ക്ക് 2024 നവംബര്‍ മുതല്‍ 2025 ഒക്ടോബര്‍ വരെയുള്ള അവരുടെ നിലവിലുള്ള എയര്‍ഫൈബര്‍ പ്ലാനിന് തുല്യ മൂല്യമുള്ള 12 കൂപ്പണുകള്‍ ലഭിക്കും. അടുത്ത 30 ദിവസത്തിനുള്ളില്‍ റിലയന്‍സ് ഡിജിറ്റല്‍, മൈ ജിയോ സ്റ്റോര്‍, ജിയോ പോയിന്റ് സ്റ്റോര്‍ അല്ലെങ്കില്‍ ജിയോ മാര്‍ട്ട് ഡിജിറ്റല്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറുകളില്‍ നിന്ന് 15,000 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഇത് റിഡീം ചെയ്യാനുമാകും.

ഈ വര്‍ഷം നവംബര്‍ മൂന്നു വരെ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ക്ലെയിം ചെയ്യാം. മൈജിയോ, ജിയോപോയിന്റ് അല്ലെങ്കില്‍ ജിയോമാര്‍ട്ട് ഡിജിറ്റല്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോറിലൂടെ ഇത് ലഭിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com