

ടെലികോം രംഗത്തെ മുന്‍നിരക്കാരായ ജിയോ അടിസ്ഥാന പോസ്റ്റ്‌പെയ്ഡ് പ്ലാനിന്റെ നിരക്ക് വര്‍ധിപ്പിച്ചു. ഇതുവരെ ലഭ്യമായിരുന്ന 199 രൂപയുടെ പ്ലാനില്‍ 100 രൂപ വര്‍ധിപ്പിച്ച് 299 രൂപയാക്കി. ഇതോടെ പുതിയ ഉപയോക്താക്കള്‍ക്ക് ആദ്യ റീചാര്‍ജില്‍ 349 രൂപ മുടക്കേണ്ടിവരും.
നിലവിലുള്ള ഉപയോക്താക്കള്‍ക്ക് അവരുടെ പ്ലാന്‍ കാലാവധി തീരുംവരെ 199 രൂപയുടെ പദ്ധതി ലഭിക്കും. അതിനുശേഷം 299 രൂപ പ്ലാനിലേക്ക് മാറേണ്ടിവരും. 199 രൂപയുടെ പ്ലാനില്‍ അണ്‍ലിമിറ്റഡ് വോയിസ് കോള്‍, 4ജി ഡേറ്റ എന്നിവ ലഭിച്ചിരുന്നു. ചെലവ് കുറഞ്ഞ സേവനങ്ങള്‍ ഉപയോഗിച്ചിരുന്നവരെ സംബന്ധിച്ച് തിരിച്ചടിയാണ് പുതിയ മാറ്റം.
299 രൂപയുടെ പുതിയ പ്ലാനില്‍ 25 ജി.ബി ഡേറ്റ ലഭ്യമാണ്. ഇതിനൊപ്പം അധികം ഉപയോഗിക്കുന്ന ഓരോ ജി.ബിക്കും 20 രൂപ വീതം മുടക്കേണ്ടി വരും. അണ്‍ലിമിറ്റഡ് വോയിസ് കോളും ഈ പ്ലാനില്‍ ലഭ്യമാണ്.
കഴിഞ്ഞ വര്‍ഷം സ്വകാര്യ മൊബൈല്‍ സേവനദാതാക്കള്‍ പ്ലാനുകളില്‍ മാറ്റംവരുത്തിയിരുന്നു. ഇതിനുശേഷം ഡേറ്റ പ്ലാനുകള്‍ കൂടുതല്‍ ചെലവേറിയതായി മാറി. പൊതുമേഖല കമ്പനിയായ ബി.എസ്.എന്‍.എല്‍ മാത്രമാണ് നിരക്ക് വര്‍ധിപ്പിക്കാതിരുന്നത്. എന്നാല്‍ നെറ്റ്‌വര്‍ക്ക് തകരാറും ഇന്റര്‍നെറ്റ് സര്‍വീസിലെ പ്രശ്‌നങ്ങളും ബി.എസ്.എന്‍.എല്ലിലേക്കുള്ള ഉപയോക്താക്കളുടെ ഒഴുക്കിനെ തടഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine