

മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫേസ്ബുക്ക് ഓവര്‍സീസുമായി ചേര്‍ന്ന് സംയുക്ത സംരംഭത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. റിലയന്‍സ് എന്റര്‍പ്രൈസ് ഇന്റലിജന്‍സ് ലിമിറ്റഡ് (ആര്‍.ഇ.ഐ.എല്‍) എന്നുപേരിട്ടിരിക്കുന്ന കമ്പനിയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനായിരിക്കും 70 ശതമാനം ഓഹരി പങ്കാളിത്തം. ബാക്കി 30 ശതമാനം ഓഹരികള്‍ ഫേസ്ബുക്കിനായിരിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കമ്പനി രൂപീകരണം. ഇരുകമ്പനികളും ചേര്‍ന്ന് 855 കോടി രൂപ സംയുക്ത സംരംഭത്തില്‍ നിക്ഷേപിക്കും. ആദ്യ ഘട്ടത്തില്‍ റിലയന്‍സ് ഇന്റലിജന്‍സിന് കീഴിലുള്ള കമ്പനിയായിട്ടായിരിക്കും പുതിയ സംയുക്ത സംരംഭം പ്രവര്‍ത്തിക്കുക.
ഈ സംരംഭം ഇന്ത്യയിലെ ബിസിനസുകള്‍ക്ക് മെറ്റയുടെ Llama മോഡലുകള്‍ ഉപയോഗിച്ച് എന്റര്‍പ്രൈസ് എഐ സൊല്യൂഷനുകള്‍ വികസിപ്പിച്ച് വിപണനം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ലക്ഷ്യമിടുന്നു. റിലയന്‍സിന്റെ വിപണി സാന്നിധ്യവും ഫേസ്ബുക്കിന്റെ സാങ്കേതിക ശേഷികളും സംയോജിപ്പിക്കുന്നതിലൂടെ വലിയ നേട്ടം കൊയ്യാന്‍ സാധിക്കുമെന്ന് ഇരുകമ്പനികളും കരുതുന്നു.
സംയുക്ത സംരംഭത്തെക്കുറിച്ച് റിലയന്‍സ് ആദ്യമായി സൂചന നല്കിയത് കഴിഞ്ഞ മാസം നടന്ന വാര്‍ഷിക ജനറല്‍ ബോഡിയിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുമെന്ന് മുകേഷ് അംബാനി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine