ഫെയ്‌സ്ജിമ്മില്‍ നിക്ഷേപവുമായി റിലയന്‍സ്; എന്തുകൊണ്ട് ആഗോള ബ്രാന്‍ഡില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു?

ലോകത്തിലെ അതിവേഗം വളരുന്ന സൗന്ദര്യവര്‍ധക വസ്തുക്കളുടെ മാര്‍ക്കറ്റാണ് ഇന്ത്യ. 2028 ആകുമ്പോള്‍ 34 ബില്യണ്‍ ഡോളറായി ഇന്ത്യന്‍ വിപണി മാറുമെന്നാണ് കണക്കുകൂട്ടല്‍
skincare shop reliance retail
Published on

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കീഴിലുള്ള റിലയന്‍സ് റീട്ടെയ്ല്‍ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന് യു.കെ ആസ്ഥാനമായ ഫെയ്‌സ്ജിമ്മില്‍ നിക്ഷേപം. ഫേഷ്യല്‍, ഫിറ്റ്‌നസ് രംഗത്തെ മുന്‍നിര കമ്പനികളിലൊന്നാണ് ഫെയ്‌സ്ജിം. ബ്യൂട്ടി വെല്‍നെസ് രംഗത്തെ പ്രശസ്ത സംരംഭകയായ ഇംഗെ തെറോണ്‍ ആണ് ഫെയ്‌സ്ജിമ്മിന്റെ സ്ഥാപക.

ഫെയ്‌സ്ജിമ്മിന്റെ ഇന്ത്യയിലെ സാന്നിധ്യം റിലയന്‍സ് റീട്ടെയ്‌ലിന്റെ കീഴിലുള്ള ടിറ ബ്രാന്‍ഡുമായി ചേര്‍ന്നാകും വിപുലീകരിക്കുക. യുകെ കമ്പനിയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും വിപണി വികസനവും കൈകാര്യം ചെയ്യുന്നതും ടിറയായിരിക്കും. അടുത്ത് അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലുടനീളം ഫെയ്‌സ്ജിമ്മിന്റെ സാന്നിധ്യം ശക്തമാക്കാനാണ് നീക്കം.

കൂടുതല്‍ വിപണി സാധ്യതയുള്ള വെല്‍നെസ്, ബ്യൂട്ടി മേഖലയിലേക്ക് കടക്കാന്‍ റിലയന്‍സ് നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നു. സമീപഭാവിയില്‍ ഫെയ്‌സ്ജിമ്മില്‍ കൂടുതല്‍ നിക്ഷേപം നടത്താനും റിലയന്‍സിന് പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇന്ത്യയെന്ന വലിയ മാര്‍ക്കറ്റ്

ലോകത്തിലെ അതിവേഗം വളരുന്ന സൗന്ദര്യവര്‍ധക വസ്തുക്കളുടെ മാര്‍ക്കറ്റാണ് ഇന്ത്യ. 2028 ആകുമ്പോള്‍ 34 ബില്യണ്‍ ഡോളറായി ഇന്ത്യന്‍ വിപണി മാറുമെന്നാണ് കണക്കുകൂട്ടല്‍. സൗന്ദര്യവര്‍ധക മാര്‍ക്കറ്റിന്റെ 13 ശതമാനവും സ്‌കിന്‍കെയര്‍ ഉത്പന്നങ്ങള്‍ക്കാണ്. അടുത്തകാലത്ത് പ്രമുഖ അന്താരാഷ്ട്ര ബ്രാന്‍ഡുകളെല്ലാം ഇന്ത്യന്‍ നഗരങ്ങളില്‍ വന്‍തോതില്‍ ബ്രാഞ്ചുകള്‍ തുടങ്ങുന്നുണ്ട്.

കൂടുതല്‍ വളര്‍ച്ച സാധ്യതയുള്ള ബ്രാന്‍ഡുകളില്‍ നിക്ഷേപിക്കുകയെന്നത് അടുത്ത കാലത്തായി റിലയന്‍സിന്റെ ബിസിനസ് രീതിയാണ്. ഇന്ത്യയില്‍ കൂടുതല്‍ നേട്ടം കൊയ്യാന്‍ ഫെയ്‌സ്ജിമ്മിലെ നിക്ഷേപത്തിലൂടെ സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍.

Reliance invests in UK’s FaceGym to expand into India's fast-growing beauty and wellness market

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com