മോഹന്‍ലാലിന് കറിപ്പൊടി, സിദ്ദീഖിന് ഹോട്ടല്‍, ജയസൂര്യയ്ക്ക് ബ്യൂട്ടിക്; സിനിമക്കാരുടെ ബിസിനസ് ക്ലിക്കായോ?
തുടക്കമിടുന്നത് മോഹന്‍ലാല്‍
ദിപീലിന് പുട്ടുകട, സിദ്ദീഖിന് ഹോട്ടല്‍
ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ചേര്‍ന്നാണ് 'ദേ പുട്ട് എന്ന പേരില്‍ കൊച്ചി ഇടപ്പള്ളിയില്‍ റെസ്റ്റോറന്റ് ആരംഭിക്കുന്നത്. തുടക്കം മുതല്‍ വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ ഈ സ്ഥാപനത്തിന് സാധിച്ചിരുന്നു. പിന്നീട് കോഴിക്കോട്, ദുബൈ എന്നിവിടങ്ങളിലും ശാഖകള്‍ തുറന്നിരുന്നു. സിനിമ നിര്‍മാണ കമ്പനിക്കൊപ്പം ദിലീപിന് ചാലക്കുടിയില്‍ സ്വന്തമായി തീയറ്ററുമുണ്ട്. ഡി സിനിമാസ് എന്ന പേരിലാണ് ഈ തീയറ്റര്‍ പ്രവര്‍ത്തിക്കുന്നത്.
'ഫേസ്ബുക്ക്' എന്ന പേരില്‍ സെലിബ്രിറ്റി മാഗസിന്‍ ആരംഭിച്ചു കൊണ്ടാണ് സിദ്ദീഖ് ബിസിനസ് ലോകത്തേക്ക് എത്തുന്നത്. തുടക്കത്തില്‍ നല്ലരീതിയില്‍ മുന്നോട്ടു പോയെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഈ സംരംഭം അടച്ചുപൂട്ടി. കൊച്ചി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഒരു പഞ്ചനക്ഷത്ര ഹോട്ടലും സിദ്ദീഖ് തുടങ്ങിയിരുന്നു.
പൃഥ്വിരാജിന് ഫുട്‌ബോള്‍ ക്ലബും ഹോട്ടലും
നടന്‍ പൃഥ്വിരാജിന് സിനിമ പ്രൊഡക്ഷന്‍ ഹൗസിനൊപ്പം ഫുട്‌ബോള്‍ ബിസിനസിലും നിക്ഷേപമുണ്ട്. ഫോഴ്‌സ കൊച്ചി എന്ന സൂപ്പര്‍ ലീഗ് കേരള ക്ലബിന്റെ ഉടമ കൂടിയാണ് പൃഥ്വി. അമ്മ മല്ലിക സുകുമാരന്‍ സഹോദരന്‍ ഇന്ദ്രജിത്ത് എന്നിവര്‍ ചേര്‍ന്ന് ദോഹയില്‍ സ്‌പൈസ് ബോട്ട് എന്ന പേരില്‍ റെസ്റ്റോറന്റും ആരംഭിച്ചിരുന്നു.
മമ്മൂട്ടിയുടെ നിക്ഷേപം കൂടുതല്‍ റിയല്‍ എസ്റ്റേറ്റിലും സിനിമ പ്രൊഡക്ഷനിലുമാണ്. നടന്‍ ജയസൂര്യയ്ക്കും ഭാര്യയ്ക്കും കൊച്ചിയില്‍ ബ്യൂട്ടിക് ഷോപ്പുണ്ട്. റിമ കല്ലിങ്കലും സുഹൃത്തുക്കളും ചേര്‍ന്ന് കൊച്ചിയില്‍ മാമാങ്കം എന്ന പേരില്‍ പ്രൊഫഷണല്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുന്നുണ്ട്. നടി ലെനയ്ക്ക് കോഴിക്കോട് ആകൃതി എന്ന പേരില്‍ സംരംഭമുണ്ട്. കാവ്യ മാധവന്റെ പ്രധാന നിക്ഷേപം ലക്ഷ്യ എന്ന പേരിലുള്ള ബ്യൂട്ടിക് ആണ്. 2015ലാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്. ആസിഫ് അലിക്ക് കണ്ണൂര്‍ വാരിയേഴ്‌സ് എന്ന ഫുട്‌ബോള്‍ ക്ലബില്‍ ഓഹരി പങ്കാളിത്തവും ഉണ്ട്.