രാജ്യത്തെ സ്കൂളുകൾ എത്രയും വേഗം തുറക്കണമെന്ന് ആനന്ദ് മഹീന്ദ്രയും റിഷാദ് പ്രേംജിയും!

രാജ്യത്തെ സ്കൂളുകൾ വീണ്ടും തുറന്ന് ഓഫ്‌ലൈൻ ക്ലാസ് മുറികളിലേക്ക് എത്രയും വേഗം കുട്ടികളെ തിരികെ കൊണ്ട് വരണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

ഇതിനായി സ്കൂൾ ജീവനക്കാർക്ക് വാക്‌സിൻ നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം.
ചില സംസ്ഥാന സർക്കാരുകൾ ഉയർന്ന ക്ലാസിലുള്ള സ്കൂളുകൾക്ക് നിയന്ത്രിത രീതിയിൽ പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്. കോവിഡ് -19 പാൻഡെമിക് ആരംഭിച്ചതിനെത്തുടർന്ന് ഒരു വർഷത്തിലേറെയായി താഴ്ന്ന ഗ്രേഡുകളിലെ വിദ്യാർത്ഥികളുടെ അടച്ചിട്ടിരിക്കുന്ന രാജ്യത്തൊട്ടാകെയുള്ള സ്കൂളുകൾ വീണ്ടും തുറക്കേണ്ടതിന്റെ ആവശ്യകത ഇവർ ട്വിറ്ററിൽ ചൂണ്ടിക്കാട്ടുന്നു.
സർക്കാർ എത്രയും വേഗം കുട്ടികളെ ഇതിനായി പ്രാപ്തരാക്കുകയും രാജ്യത്തെ എല്ലാ സ്കൂളുകളും വീണ്ടും തുറക്കുന്നതിൽ ശ്രദ്ധിക്കുകയും വേണം.അതിനു കഴിഞ്ഞില്ലെങ്കിൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാകുമെന്ന് ഇവർ പറയുന്നു.
കേരളത്തിലും ഇതേ ചിന്ത ഉയർന്നു വന്നിട്ടുണ്ടെങ്കിലും കോവിഡ് കൂടി നിൽക്കുന്ന സാഹചര്യം രക്ഷകർത്താക്കളെയും അധ്യാപകരെയും സ്കൂൾ തുറക്കൽ ഒരു പോലെ ആശങ്ക ഉയർത്തുന്നുണ്ട്.
എന്നാൽ എത്ര കാലം കോവിഡ് നില നിൽക്കുമെന്ന് അറിയാത്തതിനാൽ സർക്കാർ ശാസ്ത്രീയമായി ഇത് കൈകാര്യം ചെയ്യേണ്ടതുണ്ട്.
ഇന്റർനെറ്റ്‌ കളിലൂടെ വിദ്യാഭാസം നടക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥികൾ മാനസികമായി ബുദ്ധിമുട്ടിലാണന്നു വിദ്യാഭ്യാസ പ്രവർത്തകയും തിരുവനന്തപുരം പട്ടം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ മുൻ പ്രിൻസിപ്പാളുമായ രേഖാ രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടുന്നു. കുട്ടികൾക്ക് വീടുകളിൽ ഒരു പോലെയുള്ള സാഹചര്യം അല്ല. വീടുകളിൽ ഇവർ ഒറ്റക്ക് ഫോണുകളിലും ടാബുകളിലും ഒതുങ്ങുന്നത് ആശങ്ക ഉയർത്തുന്നു.
എത്ര കുട്ടികൾ സ്കൂളുകളിൽ പഠിക്കുന്നു എന്നുള്ളത് സർക്കാരിന്റെ കയ്യിൽ വ്യക്തമായ കണക്കുണ്ട്. അത് വച്ചു കൊണ്ട് ഒരു ശാസ്ത്രീയ സമീപനത്തിലൂടെ കുട്ടികളെ എത്രയും വേഗം സ്കൂളുകളിലേക്ക് കൊണ്ട് വരണമെന്ന് രേഖാ രാധാകൃഷ്ണൻ ആവശ്യപ്പെടുന്നു.
ReplyReply AllForwardEdit as new


Related Articles
Next Story
Videos
Share it