

നീരയ്ക്ക് കേരളത്തിൽ വീണ്ടും ആവശ്യകത വർദ്ധിക്കുന്നു. തെങ്ങിന്റെ പൂങ്കുലയില്‍ നിന്നാണ് ഈ പാനീയം ഉല്‍പ്പാദിപ്പിക്കുന്നത്. പുളിപ്പിക്കാത്ത ഈ പാനീയം വളരെ പോഷകസമൃദ്ധമാണ്. 2018 ന് ശേഷം വെള്ളപ്പൊക്കം, കാലാവസ്ഥാ വ്യതിയാനം, കോവിഡ് എന്നിവ കാരണം നീരയുടെ ഉത്പാദനത്തില്‍ കുറവ് നേരിട്ടിരുന്നു. ഈ അവസരം മുതലെടുത്ത് തമിഴ്‌നാട്, കർണാടക തുടങ്ങിയ അയൽ സംസ്ഥാനങ്ങൾ ആരോഗ്യകരവും പ്രകൃതിദത്തവുമായ നീര പാനീയങ്ങള്‍ വിപണിയിലിറക്കിയിരുന്നു.
സംരംഭകരിലും നാളികേര കർഷകരിലും ഇപ്പോള്‍ നീര ഉൽപ്പന്നങ്ങളോടുളള താൽപ്പര്യം വര്‍ധിക്കുകയാണ്. ഉപയോക്താക്കൾ കൂടുതല്‍ ആരോഗ്യ ബോധമുള്ളവരായി മാറുന്നതും പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ ആവശ്യകത വർദ്ധിക്കുന്നതും നീരയുടെ ഉല്‍പ്പാദനം കൂട്ടാന്‍ സംസ്ഥാനത്തെ കര്‍ഷകരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. നീരയുടെ ഉല്‍പ്പാദനവും വിപണനവും പ്രോത്സാഹിപ്പിക്കുന്നതിന് നാളികേര വികസന ബോർഡിന്റെ (CDB) പൂര്‍ണ പിന്തുണയുമുണ്ട്. പാലക്കാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡ് ( (PCPCL) നീര ഉല്‍പ്പന്നങ്ങള്‍ വിജയകരമായി വിപണിയിലെത്തിച്ച് നിലവില്‍ സജീവമാണ്.
മൂല്യവർധിത നാളികേര ഉൽപന്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കർഷക ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനി തൃശൂരിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തൃശൂർ കോക്കനട്ട് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് (TCPCL) തേങ്ങ അടിസ്ഥാനമാക്കിയുള്ള എനർജി ഡ്രിങ്കിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ പ്രതിദിനം 1,000 ലിറ്ററായി ഉൽപാദനം വർദ്ധിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യാനും തൃശൂർ, എറണാകുളം എന്നിവയ്ക്ക് പുറമെ കൂടുതല്‍ ജില്ലകളിലേക്ക് എത്തിക്കാനും കമ്പനി ഉദ്ദേശിക്കുന്നുണ്ട്. കൊച്ചിയിലെ കളമശ്ശേരിയിലുള്ള ബയോടെക്നോളജി സ്ഥാപനം നീരയിൽ നിന്ന് എനർജി നീർ എന്ന എനർജി ഡ്രിങ്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ ആദ്യത്തെ എക്സ്ക്ലൂസീവ് ഔട്ട്ലെറ്റുകളിൽ ഒന്നായ എറണാകുളം വൈറ്റില മൊബിലിറ്റി ഹബ്ബിലെ പിസിപിസിഎല്ലിന്റെ നീര ഷോപ്പ് പത്തു വര്‍ഷത്തിലേറെയായി വിജയകരമായി പ്രവര്‍ത്തനം തുടരുകയാണ്. തെങ്ങ് പോലുള്ള തോട്ടവിളകളുടെ പഠനത്തിലും പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഗവേഷണ സ്ഥാപനമായ സെൻട്രൽ പ്ലാന്റേഷൻ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CPCRI) രൂപകൽപ്പന ചെയ്ത പ്രത്യേക കോൾഡ് സ്റ്റോറേജ് ബോക്സുകൾ ഉപയോഗിച്ച് നാല് ഡിഗ്രി സെൽഷ്യസിൽ താഴെയുള്ള താപനിലയിൽ ഉൽപ്പന്നത്തിന്റെ സംഭരണം, ശേഖരണം തുടങ്ങിയവ നടത്തുന്നത്.
Rising demand and production of Neera in Kerala as entrepreneurs and farmers focus on natural, health-oriented beverages.
Read DhanamOnline in English
Subscribe to Dhanam Magazine