ഇനി ഒര്‍ജിനല്‍ മാത്രം; പഴയ വാച്ചുകള്‍ സര്‍ട്ടിഫൈ ചെയ്യാന്‍ റോളക്‌സ്

സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ വാച്ചുകള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പഴക്കം ഉണ്ടായിരിക്കണം. വാങ്ങിയ ഉടന്‍ വിപണി വിലയെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വാച്ചുകള്‍ വില്‍ക്കാതിരിക്കാനാണ് ഈ നിബന്ധന

പഴയ വാച്ചുകള്‍ സര്‍ട്ടിഫൈ (Certificates of authenticity) ചെയ്യാന്‍ ഒരുങ്ങി പ്രമുഖ ആഢംബര വാച്ച് നിര്‍മാതാക്കളായ റോളക്‌സ് (Rolex SA). യൂസ്ഡ് വാച്ച് വിപണില്‍ വ്യാജ റോളക്‌സ് വാച്ചുകളുടെ വില്‍പ്പന വ്യപാകമാണ്. ഈ സാഹചര്യത്തിലാണ് ആദ്യമായി പഴയ വാച്ചുകള്‍ക്ക് റോളക്‌സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍, വാച്ചുകള്‍ക്ക് കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പഴക്കം ഉണ്ടായിരിക്കണം. വാങ്ങിയ ഉടന്‍ വിപണി വിലയെക്കാള്‍ ഉയര്‍ന്ന നിരക്കില്‍ വാച്ചുകള്‍ വില്‍ക്കാതിരിക്കാനാണ് ഈ നിബന്ധന. ആദ്യഘട്ടത്തില്‍ സ്വിസ് കമ്പനിയായ Bucherer ഷോറൂമുകളിലൂടെയാവും സര്‍ട്ടിഫൈഡ് യൂസ്ഡ് വാച്ചുകളുടെ വില്‍പ്പന. 2023 പകുതിയോ മറ്റ് അംഗീകൃത ഡീലര്‍മാരിലേക്കും സര്‍ട്ടിഫൈഡ് യൂസ്ഡ് വാച്ചുകള്‍ എത്തും.

പുതിയ നീക്കം വിപണിയിലെ ട്രെന്‍ഡുകള്‍ വിലയിരുത്താനും വാച്ചുകള്‍ ട്രാക്ക് ചെയ്യാനും റോളക്‌സിനെ സഹായിക്കും. ആഗോളതലത്തില്‍ ഏകദേശം 20 ബില്യണ്‍ ഡോളറിന്റെ വിപണിയാണ് യൂസ്ഡ് ലക്ഷ്വറി വാച്ചുകള്‍ക്കുള്ളത്. 2030ഓടെ വിപണി 35 ബില്യണ്‍ ഡോളറിന്റേതായി ഉയരുമെന്നാണ് വിലയിരുത്തല്‍.

Related Articles
Next Story
Videos
Share it