വില 7.9 കോടി രൂപ, 100 കിലോമീറ്ററിലെത്താന്‍ വെറും 4.5 സെക്കന്‍ഡ്, റോള്‍സ് റോയ്‌സിന്റെ ലക്ഷ്വറി ഇലക്ട്രിക് കാര്‍ 'സ്‌പെക്ടര്‍' കേരളത്തില്‍

പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് എത്താനായി 4.5 സെക്കന്റുകള്‍ മാത്രമാണ് വേണ്ടിവരിക
വില 7.9 കോടി രൂപ, 100 കിലോമീറ്ററിലെത്താന്‍ വെറും 4.5 സെക്കന്‍ഡ്, റോള്‍സ് റോയ്‌സിന്റെ ലക്ഷ്വറി ഇലക്ട്രിക് കാര്‍ 'സ്‌പെക്ടര്‍' കേരളത്തില്‍
Published on

അത്യാഡംബര കാര്‍ നിര്‍മാതാക്കളായ റോള്‍സ് റോയ്‌സിന്റെ ആദ്യ ഇലക്ട്രിക് കാറായ സ്‌പെക്ടര്‍ പ്രദര്‍ശനത്തിനായി കേരളത്തിലെത്തിച്ചു. രണ്ട് വാതിലുകളോടുകൂടിയ കൂപ്പെ മോഡലിലുള്ള സ്‌പെക്ടര്‍ റോള്‍സിന്റെ സെഡാന്‍ മോഡലായ ഫാന്റത്തിന്റെ പിന്‍ഗാമിയാണ്. 7.5 കോടി രൂപയാണ് ഇതിന്റെ വില.

5.45 മീറ്റര്‍ നീളവും 2 മീറ്ററിലധികം വീതിയുമുള്ള സ്‌പെക്ടറില്‍ നീളമുള്ള ബോണറ്റ്, ഫാസ്റ്റ്ബാക്ക് ടെയില്‍ എന്നിവ സമ്മേളിച്ച് ആധുനിക ആഡംബര നൗകകളുടെ പ്രതീതിയാണുണ്ടാക്കുന്നത്.

മേല്‍ക്കൂരയില്‍ മാത്രം നല്‍കിയിരുന്ന സ്റ്റാര്‍ലൈറ്റ് ലൈനര്‍ സ്‌പെക്ടറുടെ ഡോര്‍ പാഡുകളിലുമുണ്ട്. വാഹനത്തിന്റെ സീറ്റുകള്‍ പുതുമയേറിയതാണ്. ഇന്റീരിയറിന്റെ സ്റ്റിച്ചിങ്, എംബ്രോയ്ഡറി ഉള്‍പ്പടെ നവീനമായ അനുഭവം പ്രദാനം ചെയ്യുന്നു.

അത്യാധുനിക സൗകര്യങ്ങള്‍

റോള്‍സ് റോയ്സിന്റെ സ്വന്തം സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമായ 'സ്പിരിറ്റ്' ആണ് സ്‌പെക്ടറിലുള്ളത്. കണക്റ്റഡ് കാര്‍ സാങ്കേതിക വിദ്യയിലൂടെ കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ഈ പുതിയ ഡിജിറ്റല്‍ ഇന്റര്‍ഫേസ് നിയന്ത്രിക്കും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗതയിലേക്ക് എത്താനായി 4.5 സെക്കന്റുകള്‍ മാത്രമാണ് വേണ്ടിവരിക.

2.5 ദശലക്ഷം കിലോമീറ്റര്‍ പരീക്ഷണ ഓട്ടത്തിനുശേഷമാണ് ഇത് നിരത്തിലെത്തുന്നത്. 2030ഓടെ ഇലക്ട്രിക് ബ്രാന്‍ഡായി മാറുക എന്ന റോള്‍സിന്റെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പാണിത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com