ഒന്‍പതു കൊടുംവളവിനു മുന്നില്‍ തല കറങ്ങില്ല, താമരശേരി ചുരത്തില്‍ റോപ്പ്‌വേ വരുകയാണ്, അടിവാരം-ലക്കിടി വെറും 15 മിനിട്ട്!

കനത്ത ഗതാഗതക്കുരുക്ക് കാരണം ആളുകൾ മണിക്കൂറുകളോളം ചുരത്തില്‍ കുടുങ്ങിക്കിടക്കുന്ന അവസ്ഥ പതിവാണ്
Ropeway
Representational image, courtesy: Canva
Published on

കോഴിക്കോടും വയനാടും തമ്മിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്ന റോപ്പ്‌വേ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. കോഴിക്കോട് അടിവാരത്ത് നിന്ന് വയനാട്ടിലെ ലക്കിടി വരെയാണ് റോപ്പ്‌വേ സ്ഥാപിക്കുക. 200 കോടി രൂപയുടെ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സർക്കാർ കെഎസ്ഐഡിസിക്ക് (കേരള സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ) അനുമതി നൽകി. 3.67 കിലോമീറ്റർ ദൂരമാണ് പദ്ധതിയിലുള്ളത്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് യാത്ര ചെയ്യുന്നവർ നിലവിൽ ഒമ്പത് ഹെയർപിൻ വളവുകള്‍ പിന്നിടേണ്ടതുണ്ട്. സാധാരണ 30-40 മിനിറ്റ് സമയമാണ് ഈ ദൂരം പിന്നിടാന്‍ എടുക്കുന്നത്. എന്നാല്‍ കനത്ത ഗതാഗതക്കുരുക്ക് കാരണം ആളുകൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥ പതിവാണ്.

അടിവാരം മുതൽ ലക്കിടി വരെയുള്ള യാത്രാ സമയം റോപ്പ്‌വേ 15 മിനിറ്റായി കുറയ്ക്കുമെന്നാണ് വിലയിരുത്തുന്നത്. രണ്ട് ഹെക്ടർ വനഭൂമിയിലൂടെ കടന്നുപോകുന്ന റോപ്പ്‌വേ താമരശ്ശേരി ചുരത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും യാത്രക്കാരെ അനുവദിക്കും. പദ്ധതിക്ക് വനം വകുപ്പിന്റെ അനുമതി ആവശ്യമുണ്ട്. അടിവാരത്തെ ആദ്യത്തെ ഹെയർപിൻ വളവിന് സമീപം ആരംഭിച്ച് ഒമ്പതാം വളവിന് മുകളിലെ ലക്കിടിയിൽ അവസാനിക്കുന്ന വിധത്തിലാണ് റോപ്പ്‌വേ വിഭാവനം ചെയ്തിരിക്കുന്നത്.

റോപ്‌വേയിൽ 40 എസി കേബിൾ കാറുകൾ ഉണ്ടാകും, ഓരോന്നിലും 6-8 പേരെ ഉൾക്കൊള്ളാൻ കഴിയും. അടിവാരത്തിനും ലക്കിടിക്കും ഇടയിൽ റോപ്പ്‌വേയ്ക്കായി 40 ടവറുകളാണ് നിർമ്മിക്കേണ്ടത്. അടിയന്തര ഘട്ടങ്ങളിൽ വയനാട്ടിൽ നിന്ന് അടിവാരത്തേക്ക് രോഗികളെ എത്തിക്കുന്നതിന് ആംബുലൻസ് കേബിൾ കാർ സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com