

ഇന്ത്യയിലെ ഏറ്റവും വലിയ പ്രീ-ഓണ്‍ഡ് ബജറ്റ് കാര്‍ ഷോറൂമായ റോയല്‍ ഡ്രൈവ് സ്മാര്‍ട്ടും റോയല്‍ ഡ്രൈവിന്റെ പുതിയ സംരംഭമായ ബിസിനസ് കഫേയും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. പ്രീ-ഓണ്‍ഡ് ലക്ഷറി കാര്‍ മേഖലയില്‍ സ്ഥാനം ഉറപ്പിച്ച റോയല്‍ ഡ്രൈവ് സ്മാര്‍ട്ട് പ്രീ-ഓണ്‍ഡ് ബഡ്ജറ്റ് കാര്‍ മേഖലയില്‍ പുതിയൊരു അനുഭവമാണ് ഒരുക്കുന്നത്.
അഞ്ചുലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെയുള്ള ജനപ്രിയ വാഹനങ്ങള്‍ കസ്റ്റമേഴ്‌സിന്റെ ഇഷ്ടത്തിനനുസരിച്ച് 100ല്‍ അധികം സ്റ്റോക്കില്‍ നിന്നും തിരഞ്ഞെടുക്കാമെന്നത് സ്മാര്‍ട്ടിന്റെ പ്രത്യേകതയാണ്. വാഹനം വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന കസ്റ്റമേഴ്‌സിന് മാര്‍ക്കറ്റില്‍ കിട്ടുന്ന നല്ല വിലയില്‍ തന്നെ വില്ക്കാനും റോയല്‍ ഡ്രൈവ് അവസരമൊരുക്കുന്നു.
150ല്‍ അധികം ചെക്ക് പോയിന്റ് ചെയ്തശേഷം മാത്രമേ വാഹനം വില്‍ക്കുകയുള്ളുവെന്നാണ് റോയല്‍ ഡ്രൈവ് അധികൃതര്‍ പറയുന്നത്. യൂസ്ഡ് ലക്ഷ്വറി കാര്‍ വിഭാഗത്തില്‍ കൂടാതെ റോയല്‍ ഡ്രൈവ് സ്മാര്‍ട്ടിലൂടെ ബജറ്റ് കാര്‍ വില്‍പ്പനയിലും സജീവമായ കമ്പനി ലക്ഷ്വറി കാറുകളുടെ സര്‍വീസിംഗിനായി റോയല്‍ ഡ്രൈവ് കെയര്‍ എന്നൊരു വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്.
ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുജീബ് റഹ്‌മാന്‍, സഹസ്ഥാപകനും ഡയറക്ടറുമായ സനാഹുള്ള, വൈസ് പ്രസിഡന്റ് റഹ്‌മത്തുള്ള, ഡയറക്ടര്‍മാരായ മുജീബ് റഹിമാന്‍ പിച്ചന്‍, സി. ഉസ്മാന്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine