

ഇരുചക്ര വാഹനപ്രേമികള്‍ ഏറെയുള്ള രാജ്യമാണ് ഇന്ത്യ. വലിയൊരു ബൈക്ക് മാര്‍ക്കറ്റായിട്ടാണ് കമ്പനികള്‍ ഇന്ത്യയെ കാണുന്നത്. ഓരോ വര്‍ഷവും നവീനവും ആഡംബരം നിറഞ്ഞു നില്‍ക്കുന്നതുമായ മോഡലുകള്‍ പുറത്തിറക്കാന്‍ കമ്പനികള്‍ ശ്രദ്ധിക്കാറുണ്ട്. ഈ വര്‍ഷവും വിപണി കീഴടക്കാന്‍ ബ്രാന്‍ഡുകള്‍ വിവിധ മോഡലുകളുമായി വരുന്നുണ്ട്.
റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ പുതിയ ബുള്ളറ്റ് 650 മോട്ടോവേര്‍സ് 2025ല്‍ അവതരിപ്പിച്ചിരുന്നു. പുതിയ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 650-ല്‍ ഉപയോഗിച്ചിരിക്കുന്നത് 648 സിസി എയര്‍ ഓയില്‍-കൂള്‍ഡ് പാരലല്‍-ട്വിന്‍ എഞ്ചിനാണ്. റോയല്‍ എന്‍ഫീല്‍ഡിന്റെ മറ്റ് ട്വിന്‍ മോഡലുകളിലും ഇതേ എഞ്ചിന്‍ തന്നെയാണ് ഉപയോഗിക്കുന്നത്.
റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 650-ക്ക് ഏകദേശം 3.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയാണ് പ്രതീക്ഷിക്കുന്നത്. റോയല്‍ എന്‍ഫീല്‍ഡിന്റെ ട്വിന്‍സ് നിരയില്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും ക്ലാസിക് 650-ക്കും ഇടയിലായിരിക്കും ലൈനപ്പില്‍ സ്ഥാനം പിടിക്കുക. ജനുവരി അവസാനത്തോടെ ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും.
ഈ വര്‍ഷം ഇന്ത്യന്‍ നിരത്തുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഹിമാലയന്‍ 750 കഴിഞ്ഞ വര്‍ഷം മിലാനില്‍ നടന്ന EICMA 2025ല്‍ അവതരിപ്പിച്ചിരുന്നു. മിഡില്‍-വെയ്റ്റ് അഡ്വഞ്ചര്‍ ബൈക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ മോട്ടോര്‍സൈക്കിള്‍ പുറത്തിറങ്ങുന്നത്. 2026 ലെ EICMഅയില്‍ മോട്ടോര്‍സൈക്കിള്‍ അനാച്ഛാദനം ചെയ്യാനും തുടര്‍ന്ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനും സാധ്യതയുണ്ട്.
ജര്‍മ്മന്‍ ആഡംബര ടൂവീലര്‍ ബ്രാന്‍ഡായ ബിഎംഡബ്ല്യുവിന്റെ എഫ് 450 ജിഎസ് മോട്ടോര്‍സൈക്കിള്‍ ഇന്ത്യന്‍ വിപണിയില്‍ ഏറെക്കാലമായി കാത്തിരുന്ന ഒരു മോഡലാണ്. ബൈക്കിന്റെ ഡെലിവറികള്‍ 2026 ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കുമെന്നാണ് വിവരം.
Read DhanamOnline in English
Subscribe to Dhanam Magazine