ജിഎസ്ടി രക്ഷിക്കുമോ റബര്‍ കര്‍ഷകരെ? വാഹന വില്പന കുതിച്ചുയര്‍ന്നാല്‍ റബറിനും അച്ഛാ ദിന്‍!

ആര്‍എസ്എസ്4 റബറിന്റെ വില 191 രൂപയാണ്. ചിലയിടങ്ങളില്‍ 193 രൂപ വരെ കര്‍ഷകര്‍ക്ക് വില ലഭിക്കുന്നുണ്ട്. ഡിമാന്‍ഡ് പെട്ടെന്ന് ഉയര്‍ന്നതോടെ തോട്ടങ്ങളും സജീവമായിട്ടുണ്ട്
Rubber trees and Rupee sacks
Image : Canva
Published on

ജിഎസ്ടിയില്‍ വിപ്ലവ പരിഷ്‌കാരം കൊണ്ടുവന്നത് റബര്‍ വിലയിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍. ചെറുകാറുകള്‍ക്ക് ഉള്‍പ്പെടെ ജിഎസ്ടിയില്‍ 10 ശതമാനം കുറവ് സെപ്റ്റംബര്‍ 22 മുതല്‍ ഉണ്ടാകും. ഇത് വാഹന വില്പനയെ വലിയ തോതില്‍ ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. വാഹന വില്പന വര്‍ധിക്കുന്നത് സ്വഭാവികമായും ടയര്‍ ഉള്‍പ്പെടെ റബര്‍ ഉത്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും.

ഈ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ കാറുകള്‍ ഉള്‍പ്പെടെ വാഹന വില്പന തീര്‍ത്തും മോശം നിലയിലായിരുന്നു. ജിഎസ്ടിയില്‍ മാറ്റം വരുന്നതോടെ വില്പനയില്‍ രണ്ടക്കത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കാറുകളുടെ വില ഒരു ലക്ഷം വരെ കുറയുമെന്ന് വിവിധ കമ്പനികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഉത്സവകാലത്ത് ഗ്രാമീണ മേഖലയില്‍ അടക്കം വില്പന വര്‍ധിക്കുന്നതോടെ റബര്‍ അനുബന്ധ മേഖലകള്‍ക്കും ഗുണം ചെയ്യും. ഇതിന്റെ ഫലം റബര്‍ കര്‍ഷകര്‍ക്കും കിട്ടിയേക്കും.

റബര്‍ വിലയിലും ഉയര്‍ച്ച

രാജ്യാന്തര, ആഭ്യന്തര റബര്‍ വിലയില്‍ ഒരാഴ്ച്ചയ്ക്കിടയില്‍ നേരിയ വര്‍ധനയുണ്ടായിട്ടുണ്ട്. രാജ്യാന്തര വില നിലവില്‍ 193 രൂപയ്ക്ക് മുകളിലാണ്. 188ലേക്ക് താഴ്ന്ന ശേഷമാണ് വില ഉയര്‍ന്നത്. ആഭ്യന്തര വിലയും നേരിയ തോതില്‍ കയറിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ വില 200 കടക്കുമെന്ന പ്രതീക്ഷ വ്യാപാരികള്‍ പങ്കുവയ്ക്കുന്നുണ്ട്. ടയര്‍ കമ്പനികള്‍ വിപണിയില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നുണ്ട്.

ആര്‍എസ്എസ്4 റബറിന്റെ വില 191 രൂപയാണ്. ചിലയിടങ്ങളില്‍ 193 രൂപ വരെ കര്‍ഷകര്‍ക്ക് വില ലഭിക്കുന്നുണ്ട്. ഡിമാന്‍ഡ് പെട്ടെന്ന് ഉയര്‍ന്നതോടെ തോട്ടങ്ങളും സജീവമായിട്ടുണ്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ മേഖലകളില്‍ ടാപ്പിംഗ് തുടങ്ങും. മഴ മാറിയത് ടാപ്പിംഗിന് അനുകൂലമാകും.

GST reforms may boost vehicle sales, potentially benefiting rubber demand and Kerala’s rubber farmers

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com