വാഹന വില്പന പൊടിപൊടിക്കുന്നത് റബറിന് നല്ലകാലം സമ്മാനിക്കുമോ? കര്‍ഷകര്‍ക്ക് ആശങ്കയും പ്രതീക്ഷയും

വില കുറഞ്ഞതോടെ റബര്‍ ടാപ്പിംഗ് മന്ദഗതിയിലാണ്. പല തോട്ടങ്ങളും ടാപ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനുള്ള വരുമാനം പോലും കിട്ടുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്
Rubber trees and Rupee sacks
Image : Canva
Published on

രാജ്യത്ത് വാഹന വില്പന കുതിച്ചുയര്‍ന്നത് റബര്‍ മേഖലയ്ക്കും ഗുണകരമായേക്കും. ജിഎസ്ടി കുറച്ചതോടെ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വില്പന പൊടിപൊടിക്കുകയാണ്. വാഹന വില്പനയിലെ വര്‍ധന ടയര്‍ ഉള്‍പ്പെടെയുള്ളവയുടെ ഡിമാന്‍ഡും ഉയര്‍ത്തുമെന്നാണ് വിപണിയുടെ പ്രതീക്ഷ. പ്രകൃതിദത്ത റബറിന്റെ 80 ശതമാനവും ഉപയോഗിക്കുന്നത് ടയര്‍ നിര്‍മാണത്തിനാണ്. ടയര്‍ ഡിമാന്‍ഡ് ഉയര്‍ന്നാല്‍ സ്വഭാവികമായും റബര്‍ വിലയിലും അത് പ്രതിഫലിക്കും.

കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് റബര്‍ വില 220 രൂപയ്ക്ക് മുകളിലായിരുന്നു. എന്നാല്‍ ഇത്തവണ വില 180 രൂപയ്ക്കടുത്താണ്. ടയര്‍ കമ്പനികളുടെ കൈവശം ആവശ്യത്തിലധികം റബര്‍ സ്റ്റോക്കുണ്ട്. ടയര്‍ ഡിമാന്‍ഡ് കുറഞ്ഞു നില്‍ക്കുന്നതും റബര്‍ വില ഇടിയുന്നതിന് കാരണമായി. ഉത്സവകാല വില്പന തുടങ്ങിയതും റബര്‍ വില ഉയരുമെന്ന പ്രതീക്ഷയ്ക്ക് വഴിയൊരുക്കുന്നുണ്ട്.

നിലവില്‍ ആര്‍എസ്എസ്4 ഗ്രേഡിന് 186 രൂപയാണ് റബര്‍ ബോര്‍ഡ് വില. എന്നാല്‍ വ്യാപാരികള്‍ ഇതിലും കുറഞ്ഞ വിലയ്ക്കാണ് ചരക്ക് ശേഖരിക്കുന്നത്. വില കുറയുമോയെന്ന ഭയമാണ് താഴ്ന്ന വിലയ്ക്ക് ചരക്കെടുക്കാന്‍ വ്യാപാരികളെ നിര്‍ബന്ധിതരാക്കുന്നത്.

ഉത്പാദനം ഇടിയുന്നു

വില കുറഞ്ഞതോടെ റബര്‍ ടാപ്പിംഗ് മന്ദഗതിയിലാണ്. പല തോട്ടങ്ങളും ടാപ്പിംഗ് നിര്‍ത്തിവച്ചിരിക്കുകയാണ്. തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാനുള്ള വരുമാനം പോലും കിട്ടുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചരക്ക് ലഭ്യത കുറഞ്ഞാലും വില ഉയരാത്ത അവസ്ഥയാണ് നിലവിലുള്ളത്. അന്താരാഷ്ട്ര വിലയും കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ഇറക്കുമതി ലാഭകരമാണെന്നതാണ് കാരണം.

തായ്‌ലന്‍ഡ് റബറിന് കിലോഗ്രാമിന് 190 രൂപ മാത്രമാണ് വില. ആഭ്യന്തര വിലയേക്കാള്‍ 5 രൂപ കൂടുതല്‍. ടയര്‍ കമ്പനികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി നടക്കും. അന്താരാഷ്ട്ര വിലയും കുറഞ്ഞു നില്ക്കുന്നതിനാല്‍ ടയര്‍ കമ്പനികള്‍ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര ലഭ്യത കുറഞ്ഞാലും ഇറക്കുമതിയിലൂടെ ഈ കുറവ് പരിഹരിക്കാമെന്നാണ് ടയര്‍ കമ്പനികള്‍ പറയുന്നത്.

Surge in vehicle sales may boost rubber demand, but low prices and imports worry farmers

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com