മാഗ്‌നെറ്റിക് സ്‌ട്രൈപ്പ് 'ഔട്ടാ'കുന്നു; റൂപേ കാര്‍ഡ് ചിപ്പ് വഴി മാത്രം

കാര്‍ഡ് വഴിയുള്ള പണമിടപാടുകള്‍ക്ക് മാഗ്‌നെറ്റിക് സ്‌ട്രൈപ് സംവിധാനം വിശ്വാസ യോഗ്യമല്ലാതാകുന്നു. ഇ.എം.പി ചിപ്പ് വഴിയുള്ള ഇടപാടുകളെ ആശ്രയിക്കാന്‍ സേവനദാതാക്കള്‍ മുന്നോട്ടു വരുന്നതായാണ് പുതിയ സൂചനകള്‍. റൂപേ കര്‍ഡ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളിലെ പണമിടപാടുകള്‍ ഇനി ഇ.എം.വി ചിപ്പുകള്‍ വഴി മാത്രമാകും.
റൂപേ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ ജൂലൈ ഒന്നു മുതല്‍ മാഗ്‌നെറ്റിക് സ്‌ട്രൈപ് ഉപയോഗിച്ച് സൈ്വപ്പിംഗ് മെഷീനുകളില്‍ ഇടപാടുകള്‍ നടത്താന്‍ ആവില്ല. പകരം റൂപേ കാര്‍ഡുകളിലെ ഇ.എം.വി ചിപ്പ് തന്നെ ഉപയോഗിക്കണം. സാമ്പത്തിക തട്ടിപ്പ് തടയാന്‍ നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെതാണ് പുതിയ തീരുമാനം. അന്താരാഷ്ട്ര ഇടപാടുകള്‍ക്കും പ്രീപെയ്ഡ് റൂപേ കാര്‍ഡുകള്‍ക്കും മഗ്നറ്റിക് സ്‌ട്രൈപ്പ് സംവിധാനം തുടരും.
തീരുമാനം തട്ടിപ്പ് തടയാന്‍
മാഗ്‌നെറ്റിക് സ്‌ട്രൈപ്പ് വഴിയുള്ള ഇടപാടുകളില്‍ തട്ടിപ്പ് തടയാനാണ് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ പുതിയ തീരുമാനം എടുത്തത്. കാര്‍ഡുകളുടെ പിന്‍വശത്തു മുകളിലായി കാണുന്ന സ്‌ട്രൈപ്പില്‍ ആണ് കാര്‍ഡിന്റെ വിവരങ്ങള്‍ സൂക്ഷിക്കുന്നത്. ഇത് പകര്‍ത്തി വ്യാജ കാര്‍ഡ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഇ. എം. വി ചിപ്പുകള്‍ കൂടി നിര്‍ബന്ധമാക്കിയത്.
എല്ലാ കാര്‍ഡിലും ചിപ്പും സ്‌ട്രൈപ്പും പ്രവര്‍ത്തന ക്ഷമമാണ്. ചിപ്പ് മനഃപൂര്‍വം നശിപ്പിച്ച് സ്‌ട്രൈപ്പില്‍ നിന്നുള്ള വിവരങ്ങള്‍ അതി വിദഗ്ദമായി ചോര്‍ത്തുന്നതാണ് തട്ടിപ്പ് രീതി. ഇതോടെയാണ് റൂപേ ഇടപാടുകള്‍ ചിപ്പ് വഴി മാത്രം ആക്കുന്നത്.പോയിന്റ് ഓഫ് സെയില്‍സ് (പി.ഒ.എസ്) മെഷീനുകളില്‍ ചിപ്പും സ്‌ട്രൈപ്പും ഉപയോഗിച്ച് ഇടപാട് നടത്താന്‍ ആകും.

Related Articles

Next Story

Videos

Share it