Image: Canva
Image: Canva

പ്രവാസികള്‍ക്ക് പകുതി നിരക്കില്‍ നാട്ടിലേക്ക് പറക്കാം; ഡിസംബര്‍ വരെ ഓഫറുമായി എയര്‍ലൈന്‍ കമ്പനി

12,395 രൂപയുടെ ടിക്കറ്റ് പകുതിയില്‍ താഴെ നിരക്കില്‍ ലഭിക്കും
Published on

പ്രവാസി മലയാളികള്‍ക്ക് ഓണം, ക്രിസ്മസ് അവധിക്ക് നാട്ടിലേക്ക് വരാന്‍ കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുമായി സലാം എയര്‍ രംഗത്ത്. കേരളത്തിലേക്ക് അടക്കം കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 16 മുതല്‍ ഡിസംബര്‍ 15 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്ക് ചെയ്യാം.

കോഴിക്കോട്ടേക്കും ദില്ലി, ജയ്പൂര്‍, ലക്നൗ എന്നിവിടങ്ങളിലേക്കും 25 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്ക്. ഓഫര്‍ ലഭിക്കണമെങ്കില്‍ ഈ മാസം 31ന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്യണം. സെപ്തംബര്‍ 15 വരെ 57 ഒമാന്‍ റിയാലാണ് മസ്‌കറ്റില്‍ നിന്നും കോഴിക്കോടേക്കുള്ള വിമാന ടിക്കറ്റ് നിരക്ക്. തൊട്ടടുത്ത ദിവസം മുതല്‍ ഇത് 25 റിയാലിലേക്ക് ഇടിയും. 12,395 രൂപയുടെ ടിക്കറ്റ് വെറും 5,436 രൂപയ്ക്ക് ലഭിക്കും.

ലഗേജ് കുറവ്

ഏഴുപ കിലോഗ്രാം ഹാന്‍ഡ് ലഗേജ് അനുവദിക്കുന്ന 'ലൈറ്റ് ഫെയര്‍' വിഭാഗത്തിൽ ബുക്കിംഗ് നടത്തുന്നവര്‍ക്ക് മാത്രമായിരിക്കും ടിക്കറ്റ് ഇളവ് ലഭിക്കുക. 20 കിലോ ചെക്കിംഗ് ലഗേജ് ഉണ്ടെങ്കില്‍ 6,500 രൂപയാകും ടിക്കറ്റ് നിരക്ക്.

കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്കും ടിക്കറ്റ് നിരക്കില്‍ ഇളവുണ്ട്. സെപ്റ്റംബര്‍ 16 ന് മുമ്പ് 17,000 രൂപയോളമുള്ള നിരക്ക് അതിന് ശേഷം 7,399 രൂപയിലേക്ക് ഇടിയുന്നു. ഏറ്റവും വലിയ ഇടിവുള്ളത് ദുബൈയിലേക്കാണ്. കോഴിക്കോട് നിന്നും മസ്‌കറ്റ് വഴി ദുബൈയിലേക്കുള്ള കണക്ഷന്‍ വിമാനത്തിന് 7,160 രൂപയാണ് സലാം എയര്‍ ഈടാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com