ഗാഡ്‌ജെറ്റുകൾക്കും വീട്ടുപകരണങ്ങൾക്കും 65% വരെ കിഴിവുകള്‍, ഫാബ് ഗ്രാബ് ഫെസ്റ്റുമായി സാംസങ്

മുൻനിര ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ 22.5 ശതമാനം വരെ ക്യാഷ്ബാക്ക്
Samsung Fab Grab Fest
Published on

വേനൽക്കാലത്ത് ബ്ലോക്ക്ബസ്റ്റർ വിൽപ്പനയായ ഫാബ് ഗ്രാബ് ഫെസ്റ്റുമായി സാംസങ്. ഗാഡ്‌ജെറ്റുകൾക്കും വീട്ടുപകരണങ്ങൾക്കും വമ്പിച്ച കിഴിവുകളാണ് ഈ ഷോപ്പിംഗ് ആഘോഷത്തിലൂടെ നല്‍കുന്നത്. സാംസങ്.കോം, സാംസങ് ഷോപ്പ് ആപ്പ്, സാംസങ് എക്സ്ക്ലൂസീവ് സ്റ്റോറുകൾ എന്നിവയിലാണ് ഡീലുകള്‍ ലഭ്യമാക്കുന്നത്.

സാംസങ് ഗാലക്‌സി എസ്, ഗാലക്‌സി സെഡ്, ഗാലക്‌സി എ സ്മാർട്ട്‌ഫോൺ പരമ്പരകളുടെ തിരഞ്ഞെടുത്ത മോഡലുകളിൽ ഉപഭോക്താക്കൾക്ക് 41 ശതമാനം വരെ കിഴിവ് നല്‍കുന്നു. കൂടാതെ തിരഞ്ഞെടുത്ത ഗാലക്‌സി ടാബ്‌ലെറ്റുകൾ, ആക്‌സസറികൾ, വെയറബിളുകൾ എന്നിവ 65 ശതമാനം വരെ കിഴിവിൽ ലഭ്യമാകും.

നിയോ-ക്യുഎൽഇഡി 8കെ, നിയോ ക്യുഎൽഇഡി, ഒഎൽഇഡി, ക്യുഎൽഇഡി, ദി ഫ്രെയിം, ക്രിസ്റ്റൽ 4കെ യുഎച്ച്ഡി സീരീസ് എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ടി.വി മോഡലുകളിൽ 48 ശതമാനം വരെ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. തിരഞ്ഞെടുത്ത ടിവികൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 5000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസിന്റെ ആനുകൂല്യങ്ങളും ലഭിക്കും.

റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മൈക്രോവേവ്, എയർ കണ്ടീഷണറുകൾ, മോണിറ്ററുകൾ എന്നിവയിലുടനീളം ഡീലുകൾ നല്‍കുന്നുണ്ട്. സൈഡ് ബൈ സൈഡ് റഫ്രിജറേറ്ററുകളുടെ തിരഞ്ഞെടുത്ത മോഡലുകൾ, ഫ്രഞ്ച്-ഡോർ റഫ്രിജറേറ്ററുകൾ എന്നിവ 43 ശതമാനം വരെ എക്സ്ക്ലൂസീവ് ഡീലിൽ ലഭ്യമാകും. വാഷിംഗ് മെഷീനുകളുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 43% വരെ കിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത വിൻഡ്‌ഫ്രീ എസി മോഡലുകൾക്ക് 58% കിഴിവ് ലഭിക്കും. സാംസങ്.കോം അല്ലെങ്കിൽ സാംസങ് സാംസങ് ഷോപ്പ് ആപ്പ് വഴി രണ്ടോ അതിലധികമോ സ്മാർട്ട് ഹോം ഉപകരണങ്ങൾ വാങ്ങുന്നവർക്ക് 5% അധിക കിഴിവ് ലഭിക്കും.

എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുൾപ്പെടെയുള്ള മുൻനിര ബാങ്കുകളിൽ നിന്നുള്ള ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 22.5 ശതമാനം വരെ ക്യാഷ്ബാക്ക് ലഭിക്കും.

Samsung Fab Grab Fest offers up to 65% discount on gadgets and home appliances with additional cashback and exclusive deals.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com