

കേരളത്തിലെ ഉപഭോക്താക്കള്‍ക്കായി സാംസംഗ് പ്രീമിയം വിഷന്‍ എഐ ടിവി ശ്രേണിയില്‍ പ്രത്യേക ഓണം ഓഫറുകളുമായി 'എന്റെ കേരളം, എന്റെ സാംസംഗ്' ക്യാംപയിന്‍ പ്രഖ്യാപിച്ചു. ഉത്സവകാലത്ത് ടിവി അപ്ഗ്രേഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് സാംസംഗിന്റെ ഏറ്റവും പുതിയ എഐ അധിഷ്ഠിത ടെലിവിഷനുകള്‍ സ്വന്തമാക്കാന്‍ സാധിക്കും.
തിരഞ്ഞെടുക്കപ്പെട്ട സാംസംഗ് വിഷന്‍ എഐ വലിയ സ്‌ക്രീന്‍ ടിവികളില്‍ 1,02,990 രൂപ വരെ വിലയുള്ള സൗജന്യ സൗണ്ട്ബാര്‍, 20 ശതമാനം വരെ ക്യാഷ്ബാക്ക്, സീറോ ഡൗണ്‍ പേയ്മെന്റ്, 36 മാസം വരെ ഇഎംഐ തുടങ്ങിയ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാന്‍ കഴിയും.
കേരളത്തിലെ സാംസംഗ് റീട്ടെയില്‍ സ്റ്റോറുകള്‍, പ്രമുഖ ഉപഭോക്തൃ ഇലക്ട്രോണിക്‌സ് ഔട്ട്ലെറ്റുകള്‍, സാംസംഗിന്റെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ നിന്ന് ടിവി വാങ്ങാം.
സാംസംഗിന്റെ വിഷന്‍ എഐ സാങ്കേതികവിദ്യ ബിക്‌സ്ബി, പെര്‍പ്ലെക്‌സിറ്റി, മൈക്രോസോഫ്റ്റ് കോപൈലറ്റ് തുടങ്ങിയ എഐ പ്ലാറ്റ്ഫോമുകളെ സംയോജിപ്പിച്ച് വ്യക്തിഗത കാഴ്ചാനുഭവം നല്‍കുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. മൈക്രോ ആര്‍ജിബി, ഒഎല്‍ഇഡി, നിയോ ക്യുഎല്‍ഇഡി, മിനി എല്‍ഇഡി, ക്രിസ്റ്റല്‍ യുഎച്ച്ഡി ടിവി ശ്രേണികളില്‍ ലഭ്യമാണ്.
സാംസംഗ് ടിവി പ്ലസ്, സാംസംഗ് കെയര്‍ പ്ലസ്, സാംസംഗ് ഫിനാന്‍സ് പ്ലസ്, സാംസംഗ് സൗണ്ട് പ്ലസ്, സാംസംഗ് ആര്‍ട്ട് പ്ലസ് എന്നിവയുള്‍പ്പെടെയുള്ള അധിക ആനുകൂല്യങ്ങളും ഏഴ് വര്‍ഷം വരെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡുകളും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.
Read DhanamOnline in English
Subscribe to Dhanam Magazine