

കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രകൃതിവാതക കമ്പനിയായ ഗെയില്‍ ലിമിറ്റഡിന്റെ തലപ്പത്തേക്ക് സന്ദീപ് കുമാര്‍
ഗുപ്തയെത്തുന്നു. ഗെയില്‍ (ഇന്ത്യ) ലിമിറ്റഡിന്റെ തലവനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഫിനാന്‍സ് ഡയറക്ടര്‍ സന്ദീപ് കുമാര്‍ ഗുപ്തയെ തിരഞ്ഞെടുത്തതായി സര്‍ക്കാര്‍ അറിയിച്ചു.
പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന്‍ ബോര്‍ഡ് (പിഇഎസ്ബി) 10 ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം നടത്തിയതിന് ശേഷമാണ് ഗെയില്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായി ഗുപ്തയെ (56) തിരഞ്ഞെടുത്തതെന്ന് അഭിമുഖത്തിന് ശേഷമുള്ള അറിയിപ്പില്‍ പറയുന്നു. ആഗസ്റ്റ് 31ന് വിരമിക്കുന്ന മനോജ് ജെയിന് പകരമാണ് അദ്ദേഹം ചുമതലയേല്‍ക്കുന്നത്.
കൊമേഴ്സ് ബിരുദധാരിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ഗുപ്തയ്ക്ക് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ (ഐഒസി) 31 വര്‍ഷത്തിലേറെ പ്രവൃത്തി പരിചയമുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine