മനസിനും ശരീരത്തിനും പുതുജീവന്‍ നല്‍കാന്‍ കര്‍ക്കടക ചികിത്സയുടെ കൈപ്പുണ്യവുമായി സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍

പാരമ്പര്യ ആയുര്‍വേദ ചികിത്സക്കൊപ്പം ആധുനിക സൗകര്യങ്ങളും ഉള്‍പ്പെടുത്തിയുള്ള കര്‍ക്കടക ചികിത്സയാണ് സഞ്ജീവനം ഒരുക്കിയിരിക്കുന്നത്
മനസിനും ശരീരത്തിനും പുതുജീവന്‍ നല്‍കാന്‍ കര്‍ക്കടക ചികിത്സയുടെ കൈപ്പുണ്യവുമായി സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍
Published on

കേരളത്തിന്റെ ആയുര്‍വേദ പാരമ്പര്യത്തില്‍ കര്‍ക്കടക മാസം ശരീര-മനസ് പുനരുജ്ജീവനത്തിന്റെ കാലമായാണ് കണക്കാക്കപ്പെടുന്നത്. കടുത്ത വേനലിന് ശേഷം എത്തുന്ന മഴയും അന്തരീക്ഷ ഈര്‍പവും മനുഷ്യശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ സൃഷ്ടിക്കും.

വേനല്‍ച്ചൂടില്‍ ചുട്ടുപഴുത്ത ഭൂമിയിലേക്ക് പെട്ടെന്ന് മഴ പെയ്യുമ്പോള്‍ അന്തരീക്ഷത്തില്‍ അമ്ലസ്വഭാവം വര്‍ധിക്കുകയും ചുറ്റുപാടുകളില്‍ ഈര്‍പം കൂടുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങള്‍ ശരീരത്തിലെ ദഹനശേഷിയെ (അഗ്നി) മന്ദഗതിയിലാക്കുകയും രോഗസാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.

മഴക്കാലത്ത് കൊതുക്, ഈച്ച തുടങ്ങിയ രോഗവാഹകരുടെ വര്‍ധനവ് പകര്‍ച്ചവ്യാധികള്‍ കൂടാന്‍ കാരണമാകുന്നു. ഈ കാലയളവില്‍ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളില്‍ അസന്തുലിതാവസ്ഥ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിനാലാണ് കര്‍ക്കടക ചികിത്സ, അഥവ മണ്‍സൂണ്‍ ചികിത്സക്ക് കേരളീയ ആരോഗ്യപരിപാലന രീതികളില്‍ ഏറെ പ്രാധാന്യം നല്‍കുന്നത്.

കര്‍ക്കടക ചികിത്സയുടെ പ്രാധാന്യം

വാതം, പിത്തം, കഫം തുടങ്ങിയ ത്രിദോഷങ്ങള്‍ മൂലമുള്ള വിവിധ ആരോഗ്യപ്രശ്നങ്ങള്‍ തടയുന്നതിനും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനുമായി കര്‍ക്കടക ചികിത്സ സഹായകരമാണ്. ശരീരത്തിലെ വിഷാംശങ്ങളെ നീക്കംചെയ്ത് ശരീരത്തിനും മനസിനും പുതുജീവന്‍ നല്‍കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.

ഉഴിച്ചില്‍, പിഴിച്ചില്‍, പഞ്ചകര്‍മ ചികിത്സകള്‍ എന്നിവ ശരീരശുദ്ധീകരണത്തിന് ഏറെ സഹായകരമാണ്. മഴക്കാലത്ത് സാധാരണയായി അനുഭവപ്പെടുന്ന സന്ധിവേദന, പേശിവേദന, വാതസംബന്ധമായ അസ്വസ്ഥതകള്‍ എന്നിവക്ക് ആശ്വാസം നല്‍കുന്നതിലും ഈ ചികിത്സകള്‍ ഫലപ്രദമാണ്. വിവിധ ഔഷധ തൈലങ്ങളും ചൂട് ചികിത്സകളും മസാജുകളും ഉപയോഗിക്കുന്നതിനാല്‍ വാതദോഷം ശമിക്കുകയും ശരീരബലം വര്‍ധിക്കുകയും ചെയ്യുന്നു. ഇതിലൂടെ രോഗപ്രതിരോധശേഷിയും മെച്ചപ്പെടുന്നു. കോശങ്ങള്‍ക്ക് പുതുജീവന്‍ നല്‍കി, ശരീരത്തിനും മനസിനും ഉന്മേഷം നല്‍കുന്നതില്‍ കര്‍ക്കടക ചികിത്സക്ക് പ്രത്യേക സ്ഥാനമുണ്ട്.

ഔഷധക്കഞ്ഞിയുടെ ഗുണങ്ങള്‍

ദശമൂലങ്ങള്‍, നവരയരി, ദീപന-പാചന ഔഷധങ്ങള്‍, തേങ്ങാപ്പാല്‍ തുടങ്ങിയവ ചേര്‍ത്ത് തയാറാക്കുന്ന ഔഷധക്കഞ്ഞി, അഥവ കര്‍ക്കടകക്കഞ്ഞി ഈ മഴക്കാലത്ത് ആരോഗ്യസംരക്ഷണത്തിന് ഉതകുന്നതാണ്. ഇത് ദഹനശേഷി വര്‍ധിപ്പിക്കുകയും ശരീരബലം കൂട്ടുകയും ചെയ്യും.

ചെറിയ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവര്‍ക്കും അനുയോജ്യമായ ഒരു ഔഷധഭക്ഷണമായാണ് കര്‍ക്കടകക്കഞ്ഞിയെ കണക്കാക്കുന്നത്. വര്‍ഷത്തില്‍ കുറഞ്ഞത് ഏഴ് ദിവസമെങ്കിലും കര്‍ക്കടകക്കഞ്ഞി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദേശിക്കുന്നത്.

സുഖചികിത്സയുടെ പ്രത്യേകത

കേരളീയ ആയുര്‍വേദത്തിന്റെ തനതായ സുഖചികിത്സാരീതികള്‍ ലോകപ്രശസ്തമാണ്. ഇലക്കിഴി, പൊടിക്കിഴി, നവരക്കിഴി, നാരങ്ങാക്കിഴി, നവരതേപ്പ്, ശിരോധാര, പിഴിച്ചില്‍ തുടങ്ങിയ ചികിത്സകള്‍ വേദന, കടച്ചില്‍, തരിപ്പ് പോലുള്ള വാതരോഗങ്ങള്‍ തടയാനും നിലവിലുള്ള അസ്വസ്ഥതകള്‍ കുറക്കാനുമായി കര്‍ക്കടകത്തില്‍ വ്യാപകമായി ചെയ്യപ്പെടുന്നു.

ഇത്തരം ചികിത്സാരീതികള്‍ ശരീരശുദ്ധീകരണത്തിനൊപ്പം മാനസിക പിരിമുറുക്കം കുറച്ച് ആഴത്തിലുള്ള വിശ്രമം പ്രധാനം ചെയ്യുകയും ചെയ്യുന്നു. അതിനാലാണ് ഇന്ന് ആയുര്‍വേദ ചികിത്സകള്‍ 'സുഖചികിത്സ' എന്ന പേരില്‍ ലോകമെമ്പാടും ശ്രദ്ധ നേടുന്നത്.

സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റലിലെ കര്‍ക്കടക ചികിത്സ

പാരമ്പര്യ ആയുര്‍വേദ ചികിത്സയും ആധുനിക സൗകര്യങ്ങളും ഒരുമിച്ച് ലഭ്യമാക്കുന്ന സ്ഥാപനങ്ങളില്‍ ശ്രദ്ധേയമാണ് കൊച്ചിയിലെ സഞ്ജീവനം ആയുര്‍വേദ ഹോസ്പിറ്റല്‍. പരിചയസമ്പന്നരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വ്യക്തികളുടെ ആരോഗ്യനിലയും ദോഷാവസ്ഥയും വിലയിരുത്തിയാണ് ഇവിടെ ചികിത്സകള്‍ നല്‍കുന്നതെന്ന് മാനേജ്മെന്റ് പറയുന്നു.

NABH അംഗീകൃതമുള്ള ആശുപത്രിയില്‍ ആയുര്‍വേദ ചികിത്സകള്‍ക്കൊപ്പം യോഗ, ഫിസിയോതെറാപ്പി, നാച്ചുറോപതി, ഓര്‍ഗാനിക് ഡയറ്റ് എന്നിവയും സംയോജിപ്പിച്ച സമഗ്ര ചികിത്സാരീതിയാണ് ഇവിടെ പിന്തുടരുന്നത്. പഞ്ചകര്‍മ ചികിത്സകള്‍, ശിരോധാര, ഹെര്‍ബല്‍ സ്റ്റീം ബാത്ത് എന്നിവ ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം നല്‍കുന്നു.

രോഗികള്‍ക്ക് ഒ.പി സേവനങ്ങള്‍ക്ക് പുറമെ 5, 7, 9, 14 ദിവസങ്ങളിലായി പ്രത്യേക റസിഡന്‍ഷ്യല്‍ പാക്കേജുകളും ലഭ്യമാണ്. പ്രകൃതിരമണീയമായ അന്തരീക്ഷം ചികിത്സയുടെ ഫലപ്രാപ്തി വര്‍ധിപ്പിക്കുന്നതോടൊപ്പം മാനസിക സമാധാനവും പകരുന്നു.

ധനം മാഗസിനില്‍ ജൂണ്‍ 15 ലക്കം പ്രസിദ്ധീകരിച്ചത്‌

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com