

സർദാർ വല്ലഭായ് പട്ടേലിന്‍റെ 'ഐക്യത്തിന്റെ പ്രതിമ’ (സ്റ്റാച്യൂ ഓഫ് യൂണിറ്റി)
പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചു. 600 അടി ഉയരമുള്ള ഈ സ്മാരകം ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയാണ്.
ഗുജറാത്തിലെ നർമദാ ജില്ലയിൽ കെവാദിയ എന്ന സ്ഥലത്താണ് പ്രതിമ സ്ഥിതിചെയ്യുന്നത്. വെറും 33 മാസം കൊണ്ടാണ് 3000 കോടി രൂപ ചെലവിൽ ഈ ഭീമൻ പ്രൊജക്റ്റ് പൂർത്തീകരിച്ചത്.
ഭാവിയിൽ ഈ മേഖല ഇന്ത്യയിലെ വിനോദസഞ്ചാരമേഖലയുടെ മുഖമാകുമെന്നാണ് കണക്കാക്കുന്നത്.
സർദാർ പട്ടേലിന്റെ ഈ വെങ്കല പ്രതിമ എന്തുകൊണ്ടും ഒരു എഞ്ചിനീയറിംഗ് വിസ്മയം തന്നെയാണ് എന്നതിൽ സംശയമില്ല. ആറ് കാര്യങ്ങളാണ് ഇതിനെ ഒരു എഞ്ചിനീയറിംഗ് അത്ഭുതമാക്കി മാറ്റുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine